ബോഡിഗാർഡും ദൃശ്യവും പണമുണ്ടാക്കിയത് അങ്ങനെ? - തുറന്നടിച്ച് പാർവതി
അധികം അധ്വാനിക്കാതെ കാശ് വാരാൻ ആ ചിത്രങ്ങൾക്ക് കഴിയും, ബോഡിഗാർഡും ദൃശ്യവും പണമുണ്ടാക്കിയത് അങ്ങനെ? - തുറന്നടിച്ച് പാർവതി
മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി. പാർവതിയുടെ അഭിപ്രായങ്ങൽ പലപ്പോഴും വിവാദമാകാറുണ്ട്. കഴിഞ്ഞ വർഷം മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ചതോടെയാണ് പാർവതിക്കെതിരെ ആരാധകർ തിരിഞ്ഞത്. മലയാളത്തിൽ മാത്രമല്ല, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും പാർവതി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, റീമേക്ക് ചിത്രങ്ങളിൽ ഇനി മുതൽ താൻ അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പാർവതി. അധികം അധ്വാനിക്കാതെ കാശ് വാരാൻ പറ്റിയ പരിപാടിയാണ് റീമേക്ക് സിനിമകളെന്നാണ് പാർവതി പറയുന്നത്. ബാംഗ്ലൂർഡെയ്സും ബോർഡിഗാർഡും ദൃശ്യവുമെല്ലാം അങ്ങനെ ഭാഷ മാറി കാശു വാരിയ ചിത്രങ്ങളാണെന്ന് പാർവതി പറയുന്നു.
ഒരു ഭാഷയിൽ ആ ചിത്രം ഹിറ്റായാൽ പിന്നീട് മറ്റ് ഭാഷകളിലേക്കും എടുക്കുന്നു. എന്നാൽ, ഒരേ കഥാപാത്രത്തെ അഭിനേതാക്കൾക്ക് തുടർച്ചയായി അഭിനയിക്കേണ്ടി വരുന്നു. ഇത് കൂടുതൽ ബോറടിപ്പിക്കുകയേ ഉള്ളു. ഇനി ഒരിക്കൽ കൂടി ബാംഗ്ലൂർഡേയ്സിലെ സേറയെ അവതരിപ്പിക്കാൻ തനിക്ക് കഴിയില്ലെന്ന് പറയുകയാണ് പാർവതി. ഈ ചിത്രം ഹിന്ദിയിൽ എടുക്കുകയാണെങ്കിൽ അതിൽ അഭിനയിക്കുമോയെന്ന ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പാർവതി.