Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ് പങ്കുവെച്ച് പാര്‍വതി തിരുവോത്ത്; നടി ഗര്‍ഭിണിയാണോ എന്ന് ആരാധകര്‍ !

പാര്‍വതി ഗര്‍ഭിണിയാണോ എന്നാണ് ഈ പോസ്റ്റിനു താഴെ ആരാധകരുടെ ചോദ്യം

Parvathy shared Pregnancy test kit photo
, വെള്ളി, 28 ഒക്‌ടോബര്‍ 2022 (14:46 IST)
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി പാര്‍വതി തിരുവോത്തിന്റെ പുതിയ പോസ്റ്റ്. പ്രഗ്നന്‍സി ടെസ്റ്റ് കിറ്റും ബേബി നിപ്പിളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'അത്ഭുതങ്ങള്‍ ആരംഭിക്കുന്നു' എന്ന് മാത്രമാണ് ചിത്രത്തിനു താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 
 
പാര്‍വതി ഗര്‍ഭിണിയാണോ എന്നാണ് ഈ പോസ്റ്റിനു താഴെ ആരാധകരുടെ ചോദ്യം. നിരവധി പേര്‍ താരത്തിനു ആശംസകളും നേര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ പോസ്റ്റിന്റെ യഥാര്‍ഥ കാരണം താരം വെളിപ്പെടുത്തിയിട്ടില്ല. 
 
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പാര്‍വതിക്ക് പിന്നാലെ നടി അമൃത സുഭാഷും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

പാര്‍വതി തന്റെ പോസ്റ്റില്‍ 'വണ്ടര്‍ വുമണ്‍ ഫിലിംസ്' എന്ന പ്രൊഡക്ഷന്‍ കമ്പനിയെ ടാഗ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് പുതിയ സിനിമയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണെന്ന് ആരാധകര്‍ പറയുന്നു. 
 
പാര്‍വതിയുടെ അടുത്ത പ്രൊജക്ട് വണ്ടര്‍ വുമണ്‍ ആണെന്നാണ് റിപ്പോര്‍ട്ട്. നടി നിത്യ മേനനും ഇതേ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് വണ്ടര്‍ വുമണ്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ജ്യോതിക എത്തി; ഹൃദയം തൊടാന്‍ കാതല്‍