Select Your Language

Notifications

webdunia
webdunia
webdunia
webdunia

താനും ഒരു അതിജീവിയെന്ന് പാര്‍വതി തിരുവോത്ത്; ഹേമ കമ്മിറ്റിയിൽ മൊഴി കൊടുത്തവരിൽ പാർവതിയും

മാനന്തവാടി: താനും ഒരു അതിജീവിതയെന്ന് നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റിയില്‍ താന്‍ ഇതേക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. പറയാനുള്ളതൊക്കെ പറഞ്ഞുള്ള ഒരു സിനിമ താന്‍ സംവിധാനം ചെയ്യുന്നുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. മാനന്തവാടിയില്‍ നടക്കുന്ന

Parvathy Thiruvothu

നിഹാരിക കെ.എസ്

, ശനി, 28 ഡിസം‌ബര്‍ 2024 (15:58 IST)
മാനന്തവാടി: താനും ഒരു അതിജീവിതയെന്ന് നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റിയില്‍ താന്‍ ഇതേക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. പറയാനുള്ളതൊക്കെ പറഞ്ഞുള്ള ഒരു സിനിമ താന്‍ സംവിധാനം ചെയ്യുന്നുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. മാനന്തവാടിയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു താരം.
 
താരസംഘടനയായ അമ്മയില്‍ അംഗമായിരുന്നപ്പോള്‍ താന്‍ പല പ്രശ്‌നങ്ങളും ഉന്നയിച്ചിരുന്നെന്നും എന്നാല്‍ അത് വിട്ടേക്ക് എന്ന മറുപടിയാണ് ലഭിച്ചത് നടി പറഞ്ഞു. 'അത് വിട് പാര്‍വതീ. നമ്മളൊരു കുടുംബമല്ലേ. നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം എന്ന മറുപടിയാണ് കിട്ടിയത്.- താരം വ്യക്തമാക്കി.
 
മുതിര്‍ന്ന പുരുഷ താരങ്ങളില്‍ ചിലര്‍ക്ക് പ്രോസ്‌ട്രേറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ടാണ് ഷൂട്ടിങ് സ്ഥലത്ത് ശുചിമുറികള്‍ വേണമെന്ന ആവശ്യത്തിന് പിന്തുണ കിട്ടിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ സിനിമയിലെ പുരുഷ വിഗ്രഹങ്ങള്‍ ഉടഞ്ഞപ്പോള്‍ തനിക്കും വേദന തോന്നിയിരുന്നു. വേദന കലര്‍ന്ന സന്തോഷമാണ് ആ സമയത്തുണ്ടായത്. നീതിയെ കുറിച്ച് പറയുന്നത് ആളുകള്‍ വിശ്വസിച്ച് തുടങ്ങാന്‍ ഏഴ് വര്‍ഷത്തോളം എടുത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഡബ്ല്യൂസിസി അംഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞപ്പോള്‍ ആശ്വാസം തോന്നിയെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധനുഷിനൊപ്പം അഭിനയിച്ച ശേഷം ആരും അഭിനയിക്കാൻ വിളിച്ചില്ലെന്ന് ശ്രുതി ഹാസൻ