Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇത് ഡോബി തിരുവോത്ത്, എന്റെ ഡോഗ്‌സൺ': പാർവതിയുടെ പോസ്റ്റ് വൈറൽ

Parvathy Thiruvothu's new post viral

നിഹാരിക കെ എസ്

, ശനി, 14 ഡിസം‌ബര്‍ 2024 (14:50 IST)
ചെറിയ പ്രായത്തിൽ തന്നെ അമ്മയാകാൻ ആഗ്രഹിച്ചിരുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ നടി പാർവതി തിരുവോത്ത് തുറന്നു പറഞ്ഞിരുന്നു. ഏഴാം വയസിൽ മകളുടെ പേര് എന്താണെന്ന് തീരുമാനിച്ചു. അത് ശരീരത്തിൽ ടാറ്റു ചെയ്തിട്ടുണ്ട്. ഇപ്പോൾ കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നായിരുന്നു പാർവതി പറഞ്ഞത്.
 
ഇപ്പോഴിതാ, തന്റെ മകനെ കുറിച്ചുള്ള പാർവതിയുടെ വാക്കുകളും ചിത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്. ഡോബി തിരുവോത്ത്, എന്റെ ഡോഗ്‌സൺ എന്ന് കുറിച്ചു കൊണ്ടാണ് തന്റെ അരുമയായ നായക്കുട്ടിയെ പാർവതി പരിചയപ്പെടുത്തിയിരിക്കുന്നത്. നായക്കുട്ടിയുടെ നാലാം ജന്മദിനത്തിലാണ് ഈ പോസ്റ്റ്.
 
നായക്കുട്ടി ഗർഭത്തിൽ എങ്ങനെ ഉണ്ടാകുമെന്ന് ഓർത്തെടുക്കാൻ സ്‌കാനിംഗ് ചിത്രത്തിൽ ഡോബിയുടെ ഫോട്ടോ എഡിറ്റ് ചെയ്തതും കാണാം. തന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നാണ് പാർവതി ഈ നായക്കുട്ടിയെ വിളിക്കുന്നത്. അതേസമയം, ഒ.ടി.ടിയിൽ സ്ട്രീം ചെയ്ത ഹെർ ആണ് പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് റിലീസ് ചെയ്ത അവസാന ചിത്രം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാം ചരണിനെ മറികടന്ന് അല്ലു അർജുന്റെ വളർച്ച, പണി കൊടുത്തത് സ്വന്തം കുടുംബം?