ഡബ്ല്യുസിസി രൂപീകരിക്കുന്നത് വരെ തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ ഒരു അഭിനേതാവ് മാത്രമായിരുന്നു താനെന്നും ഡബ്ല്യുസിസി രൂപീകരിക്കപ്പെടുകയും മറ്റ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്ത അന്ന് മുതല്‍ പിന്നെ ആരും അധികം സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല എന്നും നടി പാർവതി തിരുവോത്ത്. എനിക്ക് ചുറ്റും ആളുകള്‍ ഉണ്ടായിരുന്നു, എന്റെ കൂടെ ഇരിക്കുന്നു, സെല്‍ഫി എടുക്കുന്നു, ഒരാളെ നിശബ്ദനാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവരെ പട്ടിണിയിലേക്ക് തള്ളിവിടുക എന്നതാണ് എന്നാണ് നടിയുടെ അഭിപ്രായം.
ഫെമിനിസ്റ്റ് ടാഗുകള്‍ കാരണം തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും പാര്‍വതി പറയുന്നു. ഡബ്ല്യുസിസി രൂപീകരിച്ചപ്പോള്‍ പ്രേക്ഷകരുമായുള്ള തന്റെ ബന്ധം എന്നെന്നേക്കുമായി മാറുമോ എന്നായിരുന്നു ഭയം. നടിയെ തട്ടിക്കൊണ്ടുപോയ സംഭവം തങ്ങളെയെല്ലാം മാറ്റിമറിച്ചു. എന്തെങ്കിലുമൊക്കെ പിടിച്ചു വാങ്ങേണ്ടി വരുമെന്ന് തങ്ങള്‍ കരുതിയിരുന്നു എന്നാണ് പാര്‍വതി പറയുന്നത്.
എന്റെ സിനിമകളുടെ കണക്ക് പരിശോധിച്ചാല്‍, വര്‍ഷത്തില്‍ ഏകദേശം രണ്ടെണ്ണമേ ഉണ്ടാകാറുള്ളൂ. എനിക്ക് അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ ഒരേ സമയം ഒരുപാട് സിനിമകള്‍ ഞാനൊരിക്കലും ചെയ്തിട്ടില്ല. അതുകൊണ്ട്, ഞാന്‍ ചെയ്യുന്ന സിനിമകളുടെ എണ്ണത്തില്‍ എനിക്ക് വിഷമം തോന്നിയിട്ടില്ല. ഡബ്ല്യുസിസി രൂപീകരിക്കുന്നതുവരെ കാര്യങ്ങള്‍ എത്രത്തോളം മോശമാണെന്ന് എനിക്ക് പൂര്‍ണമായി അറിയില്ലായിരുന്നു എന്നാണ് നടി വ്യക്തമാക്കുന്നത്.