Patriot Box Office: മുക്കി മൂളി 'പേട്രിയറ്റ്'; മമ്മൂട്ടിക്കു നൂറ് കോടി ഇത്തവണയുമില്ല !
റിലീസിനു ശേഷമുള്ള രണ്ടാം തിങ്കളാഴ്ച വെറും 31 ലക്ഷമാണ് പേട്രിയറ്റ് കളക്ട് ചെയ്തത്
Publish Date: Thu, 14 May 2026 (10:20 IST)
Updated Date: Thu, 14 May 2026 (10:22 IST)
Patriot: ബോക്‌സ്ഓഫീസിൽ നിരാശപ്പെടുത്തി മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്'. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടിയാകാൻ പേട്രിയറ്റിനു സാധിക്കില്ലെന്ന് ഉറപ്പായി. വേൾഡ് വൈഡായി 80 കോടിയിലേക്ക് എത്തുന്ന പേട്രിയറ്റിനെ തിയറ്ററുകളിൽ പ്രേക്ഷകർ കൈയൊഴിഞ്ഞിരിക്കുകയാണ്.
റിലീസിനു ശേഷമുള്ള രണ്ടാം തിങ്കളാഴ്ച വെറും 31 ലക്ഷമാണ് പേട്രിയറ്റ് കളക്ട് ചെയ്തത്. ഇന്ത്യ ഗ്രോസ് കളക്ഷൻ 34.81 കോടിയാണ്. ഓവർസീസിൽ 41 കോടിക്കു മുകളിൽ കളക്ട് ചെയ്തു. റിലീസ് ചെയ്തു 11 ദിവസംകൊണ്ട് 75.81 കോടിയായിരുന്നു വേൾഡ് വൈഡ് കളക്ഷൻ.
മമ്മൂട്ടിയുടെ ആദ്യത്തെ നൂറ് കോടിക്കായി ഇനിയും കാത്തിരിക്കേണ്ടിവരും. മമ്മൂട്ടി ചിത്രങ്ങൾ 80-90 കോടിയിൽ കളക്ഷൻ അവസാനിപ്പിക്കുന്ന കാഴ്ച തുടർക്കഥയാകുകയാണ്. 125 കോടിയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയറ്റിന്റെ ചെലവ്. തിയറ്റർ കളക്ഷൻ വെച്ച് ബോക്സ്ഓഫീസിൽ വിജയമാകാൻ പേട്രിയറ്റിനു കഴിഞ്ഞിട്ടില്ല. മറിച്ച് ഒടിടി അവകാശം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്.