Select Your Language

Notifications

webdunia
webdunia
webdunia
webdunia

പവൻ കല്യാണിന്റെ മകന് സ്കൂളിൽ വെച്ച് പൊള്ളലേറ്റു

. നിലവിൽ സിം​ഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് താരപുത്രൻ.

Pawan Kalyan's son injured

നിഹാരിക കെ.എസ്

, ചൊവ്വ, 8 ഏപ്രില്‍ 2025 (17:34 IST)
ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിന്റെ ഇളയ മകൻ മാർക് ശങ്കറിന് പരിക്ക്. സിം​ഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടുത്തത്തിലാണ് പരിക്ക് പറ്റിയത്. മാർക് ശങ്കറിന്റെ കെെക്കും കാലിനും പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുക കാരണം മറ്റ് ശാരീരിക അസ്വസ്ഥകളുമുണ്ടായി. നിലവിൽ സിം​ഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് താരപുത്രൻ. 
 
അല്ലുരി സീതരാമരാജു ജില്ലയിലേക്ക് നേരത്തെ നിശ്ചയിച്ച സന്ദർശനത്തിനുള്ള യാത്രയിൽ വെച്ചാണ് പവൻ കല്യാൺ വിവരമറിഞ്ഞത്. ഇവിടെയുള്ള ട്രെെബൽ ആളുകളെ സന്ദർശിക്കുകയും സ്ഥലത്തെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തലുമായിരുന്നു യാത്രയുടെ ഉദ്ദേശ്യം. 
മകന്റെ അപകട വിവരം അറിഞ്ഞതോടെ സന്ദർശനം പിൻവലിക്കാമെന്ന് അധികൃതർ പറഞ്ഞെങ്കിലും തന്റെ വാക്ക് പാലിക്കാൻ പവൻ കല്യാൺ തീരുമാനിക്കുകയായിരുന്നു. 
 
ജില്ലയിലെത്തി ജനങ്ങളെ കണ്ട് തിരിച്ച് വരുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് പവൻ കല്യാൺ മടങ്ങിയത്. പിന്നീട് മകനെ കാണാൻ സിം​ഗപ്പൂരിലേക്ക് പോയി. മകന് അപകടം പറ്റിയതറിഞ്ഞ് പവൻ കല്യാൺ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. പവൻ കല്യാണിന്റെയും ഭാര്യ അന്ന ലെസ്നവയുടെയും ഇളയ മകനാണ് മാർക് ശങ്കർ. പവൻ കല്യാണിന്റെ മൂന്നാം ഭാര്യയാണ് അന്ന ലെസ്നവ. ആദ്യ രണ്ട് വിവാഹ ബന്ധങ്ങളും വേർപിരിയുകയായിരുന്നു. രണ്ടാമത്തെ ഭാര്യ നടി രേണു ദേശായിയിൽ രണ്ട് മക്കളും പവൻ കല്യാണിനുണ്ട്. റഷ്യൻ പൗരയാണ് അന്ന ലെസ്നവ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാഷിറും ടീമും വീണ്ടും എത്തുന്നു! വാഴ 2 ചിത്രീകരണം ആരംഭിച്ചു