Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാഷിറും ടീമും വീണ്ടും എത്തുന്നു! വാഴ 2 ചിത്രീകരണം ആരംഭിച്ചു

വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ചിത്രമാണ് വാഴ.

Vaazha

നിഹാരിക കെ.എസ്

, ചൊവ്വ, 8 ഏപ്രില്‍ 2025 (17:15 IST)
‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ചിത്രമാണ് വാഴ. ചിത്രത്തിലൂടെ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷനിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ വിനായക്, അജിൻ ജോയ് എന്നിവർ മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയിരുന്നു.
 
ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. വാഴ 2 പൂജ ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഹാഷിറും ടീമുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുക.
 
വാഴ ചിത്രത്തിന്റെ അവസാനം ഹാഷിറും ടീമും നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അൽഫോൺസ് പുത്രനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ട് ലുക്കിൽ നിമിഷ സജയൻ; ചിത്രങ്ങൾ വൈറൽ