ഒന്ന് സ്പാ ചെയ്‌തേക്കാം എന്ന് വിചാരിച്ചിരിക്കുകയാണ് കുട്ടി നിതാര. ശ്രീനിഷ്.പേളി, ശ്രീനിഷ് ദമ്പതിമാരുടെ ഇളയ മകള്‍ നിതാര ശ്രീനിഷിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
സ്പാ ചെയ്യാന്‍ പോകുന്ന വേഷത്തിലിരിക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങള്‍ക്കൊപ്പം പേളി ആരാധകരോട് ഒരു കാര്യവും ചോദിക്കുന്നുണ്ട്.
പോസ്റ്റ് ചെയ്ത മൂന്നു ചിതങ്ങളില്‍ ആരാധകര്‍ക്ക് ഏറ്റവും ഇഷ്ടമായത് ഏതെന്ന് എന്നാണ് ചോദ്യം. എന്നാല്‍ എല്ലാവരുടെയും സംശയം മറ്റൊന്നാണ് ഇത് നിലു ബേബി തന്നെയല്ലേ ? നിലയുടെയും അനുജത്തി നിതാരയുടെയും ചിത്രങ്ങള്‍ കാണുമ്പോള്‍ ആരാധകര്‍ക്ക് ഇപ്പോഴും സംശയമാണ്. ഇരുവരും തമ്മില്‍ അത്രയ്ക്ക് മുഖസാദൃശ്യം ഉണ്ട്.
നില നിതാരയെ മടിയിലിരുത്തിയുള്ള ചിത്രങ്ങളും നേരത്തെ അമ്മയായ പേളി പങ്കുവെച്ചിരുന്നു.
ഈ കൂട്ടത്തില്‍ മൂത്തയാള്‍ നില ബേബിയാണ്. പേളിയുടെ സഹോദരിയും നിലയുടെ ഇളയമ്മ റേച്ചലിന്റെ മക്കളായ റെയ്ന്‍, കയ് എന്നിവരാണ് പ്രായത്തില്‍ രണ്ടുമൂന്നും സ്ഥാനക്കാര്‍. ഇവര്‍ക്കിടയില്‍ കൂട്ടുകൂടാന്‍ ഒടുവിലായി എത്തിയ ആളാണ് നിതാര ശ്രീനിഷ്. ഒരുമാസം പ്രായമേ കുഞ്ഞിനുള്ളൂ.