Publish Date: Fri, 15 Apr 2022 (10:00 IST)
Updated Date: Fri, 15 Apr 2022 (10:03 IST)
മകള്‍ നിലയുടെ വരവ് പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കി. മകളുടെ ഫോട്ടോയ്‌ക്കൊപ്പമുള്ള പേളിയുടെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധനേടുന്നത്.
മക്കള്‍ക്ക് നില എന്ന് പേരിടാനുള്ള കാരണത്തെക്കുറിച്ചും പേര്‍ളി പറഞ്ഞിരുന്നു.അവളെ ആദ്യമായി ഞങ്ങള്‍ കയ്യിലെടുത്തപ്പോള്‍ ചന്ദ്രനെ കയ്യില്‍ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങള്‍ക്കുണ്ടായത്. അതിനാലാണ് ചന്ദ്രന്‍ എന്നര്‍ഥം വരുന്ന നില എന്ന പേര് അവള്‍ക്ക് നല്‍കിയതെന്ന് നടി പറഞ്ഞു.
2019 മേയ് അഞ്ചിനായിരുന്നു ഇരുവരും വിവാഹിതരായത്.