Publish Date: Fri, 15 Apr 2022 (09:56 IST)
Updated Date: Fri, 15 Apr 2022 (10:00 IST)
സുരേഷ് ഗോപിയുടെ ആരാധകര്‍ കാത്തിരിക്കുന്ന പാപ്പന്‍ റിലീസിനൊരുങ്ങുകയാണ്.പാപ്പനും മൈക്കിളും ഉടന്‍തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് സൂചന നല്‍കി വിഷു ദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
സുരേഷ് ഗോപിയുടെ മാസ്സ് കഥാപാത്രത്തെ തന്നെ പാപ്പനില്‍ കാണാനാകുമെന്ന സൂചനയും പോസ്റ്റര്‍ നല്‍കുന്നു.
ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം പൂര്‍ത്തിയായെന്ന് തോന്നുന്നു. റിലീസ് ഡേറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരും.
സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രം കൂടിയാണിത്.എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.