കോളിവുഡ് മാത്രമല്ല, സിനിമാലോകം മുഴുവന്‍ ആകാംക്ഷയില്‍; പേരന്‍‌പ് നാളെ എത്തും - ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

വ്യാഴം, 31 ജനുവരി 2019 (08:29 IST)
കോളിവുഡിനൊപ്പം മലയാള സിനിമാലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'പേരന്‍പ്' തീയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഫെബ്രുവരി ഒന്നിന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു.

ബുക്ക് മൈ ഷോ അടക്കമുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ചിത്രത്തിന്റെ പ്രീ-റിലീസ് ബുക്കിംഗ് ആരംഭിച്ചു. തിരുവനന്തപുരത്ത് കൃപ, ഏരീസ്, കാര്‍ണിവല്‍ എന്നീ തീയേറ്ററുകളില്‍ ബുക്കിംഗ് ഓപണ്‍ ആയി.

റാം അണിയിച്ചൊരുക്കിയ പേരന്‍‌പിന് സിനിമാ ലോകത്തിന്റെയും ആരാധകരുടെയും വലിയ പിന്തുണയാണ് ലഭിക്കുന്നത്. കൊച്ചിയിലും ചെന്നൈയിലും നടന്ന പ്രിവ്യൂ പ്രദര്‍ശനത്തിന് എത്തിയവര്‍ അതിശയത്തോടെയാണ് സിനിമ കണ്ടിരുന്നത്.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വൈറസിലെ 18 താരങ്ങൾ ഇവർ, ഏപ്രിലിൽ റിലീസിനൊരുങ്ങി ചിത്രം!