Webdunia - Bharat's app for daily news and videos

Install App

പേരന്‍പ് ബ്ലോക്‍ബസ്റ്റര്‍, കളക്ഷന്‍ 30 കോടി - ബലമായത് കുടുംബപ്രേക്ഷകര്‍ !

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2019 (15:24 IST)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് തമിഴ് ചിത്രം പേരന്‍‌പ്. ചിത്രം ഇതുവരെ 30 കോടി രൂപയാണ് ആഗോള കളക്ഷന്‍ നേടിയിരിക്കുന്നതെന്നാണ് വിവരം. റാം സംവിധാനം ചെയ്ത ഈ ഇമോഷണല്‍ ഡ്രാമ നിരൂപക പ്രശംസയും തിയേറ്റര്‍ കളക്ഷനും ഒരുപോലെ സ്വന്തമാക്കി.
 
ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് പേരന്‍‌പ് റിലീസ് ചെയ്തത്. അതുകൊണ്ടുതന്നെ വലിയ ജനശ്രദ്ധ ഈ ചിത്രത്തിണ് ലഭിച്ചിരുന്നു. തിയേറ്ററുകളില്‍ വലിയ സ്വീകാര്യത ലഭിക്കാന്‍ ഈ മേളകളിലെ പ്രകടനം നിര്‍ണായകമായി.
 
മമ്മൂട്ടി, സാധന, അഞ്ജലി അമീര്‍ എന്നിവരുടെ താരതമ്യങ്ങളില്ലാത്ത പെര്‍ഫോമന്‍സാണ് പേരന്‍‌പ് എന്ന സിനിമയെ ഇത്രവലിയ വിജയമാക്കി തീര്‍ത്തത്. ഏഴുകോടി ബജറ്റില്‍ പൂര്‍ത്തിയായ സിനിമ പി എല്‍ തേനപ്പനാണ് നിര്‍മ്മിച്ചത്.
 
ഈ വര്‍ഷത്തെ ദേശീയ പുരസ്കാരത്തില്‍ പേരന്‍‌പും അതിന്‍റെ പിന്നണിപ്രവര്‍ത്തകരും മികച്ചനേട്ടം കൊയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു 34 പേര്‍ക്ക് പരിക്ക്

Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടി; പ്രത്യാക്രമണത്തിനു 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേര് നല്‍കാന്‍ കാരണം?

രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്, ദൗത്യം പൂര്‍ത്തിയാകുന്നത് വരെ പോരാട്ടം തുടരണം: രജനീകാന്ത്

'രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകും, സല്യൂട്ട്': ഓപ്പറേഷൻ സിന്ദൂരിൽ മമ്മൂട്ടി

ഇന്ത്യ യുദ്ധത്തിനാണ് മുതിരുന്നത്, തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്: മുന്നറിയിപ്പുമായി പാകിസ്ഥാൻ

അടുത്ത ലേഖനം
Show comments