Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നൈ – മംഗലാപുരം മെയില്‍ ഷൊർണൂരിൽ പാളം തെറ്റി; സിഗ്നൽ സംവിധാനം തകരാറില്‍ - ട്രെയിനുകൾ വൈകും

mail derailed
പാലക്കാട് , ചൊവ്വ, 26 ഫെബ്രുവരി 2019 (07:45 IST)
ഷൊർണൂരില്‍ ചെന്നൈ – മംഗലാപുരം മെയില്‍ (12601) പാളം തെറ്റി. എൻജിന്‍ ഒഴികെയുള്ള രണ്ട് ബോഗികൾ പാളത്തിൽനിന്ന് തെന്നിമാറുകയായിരുന്നു.

രാവിലെ 6.40നാണു സംഭവം. പാലക്കാട് ഭാഗത്തു നിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാര്‍ഡിന് സമീപമാണ് പാളം തെറ്റിയത്. ആര്‍ക്കും ഗുരുതര പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ട്രെയിന്‍ പാളം തെറ്റിയതോടെ സിഗ്നൽ സംവിധാനം തകരാറിലായി. ട്രെയിനുകൾ എല്ലാം വൈകും. ഷൊര്‍ണൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചു.

ബ്രേക്ക് അപ് വാന്‍ ഉള്‍പ്പെടെ അടിയന്തിര സംവിധാനങ്ങള്‍ ഷൊര്‍ണൂരില്‍ തന്നെ ഉള്ളതിനാല്‍ ഉടന്‍ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു.

ഇതോടെ ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്, തൃശ്ശൂര്‍ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം മുടങ്ങി. തൃശൂര്‍ - പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചത്‘; കോടതിയിൽ കുറ്റം നിഷേധിച്ച് ഇരട്ടക്കൊലപാതകത്തിലെ മുഖ്യ പ്രതി എ പിതാംബരൻ