Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയുടെ വീട്ടില്‍ കടന്നുകയറി സിസിടിവി ക്യാമറ അടിച്ചുമാറ്റി, ‘അനുഷ്കയുടെ ഭര്‍ത്താവ്’ അറസ്റ്റില്‍ !

Anushka Shetty
, ബുധന്‍, 31 ജനുവരി 2018 (14:42 IST)
സിനിമാലോകത്തുനിന്നുള്ള ചില വാര്‍ത്തകള്‍ സിനിമയെപ്പോലും വെല്ലുന്ന തരത്തിലാണ് പലപ്പോഴും. ഇതൊക്കെ സംഭവിക്കുമോ എന്ന് തോന്നുന്ന രീതിയിലുള്ള പല കാര്യങ്ങളും അടുത്ത കാലത്ത് സംഭവിച്ചു. അത്തരമൊരു സംഭവമാണ് ഇനി പറയാന്‍ പോകുന്നതും.
 
തെലുങ്കിലെ തിരക്കേറിയ യുവനടന്‍ കൃഷ്ണ റെഡ്ഡി(സാമ്രാട്ട് റെഡ്ഡി) ഭാര്യയുടെ വീട്ടില്‍ കടന്നുകയറി സി സി ടി വി ക്യാമറകള്‍ മോഷ്ടിച്ച കുറ്റത്തിന് പൊലീസ് പിടിയിലായിരിക്കുന്നു. കൃഷ്ണയുടെ ഭാര്യ ഹരിത റെഡ്ഡി(29)യുടെ പരാതിയിന്‍‌മേലാണ് പൊലീസ് നടപടി.
 
2015ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ കൃഷ്ണ റെഡ്ഡി സ്ത്രീധനത്തിന്‍റെ കാര്യം പറഞ്ഞ് ഹരിതയെ പീഡിപ്പിക്കുന്നത് പതിവായിരുന്നു എന്നും അതിനാല്‍ ഇരുവരും മാറിത്താമസിക്കുകയായിരുന്നു എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ‘പഞ്ചാക്ഷരി’ എന്ന തെലുങ്ക് ചിത്രത്തില്‍ അനുഷ്ക ഷെട്ടിയുടെ ഭര്‍ത്താവായി അഭിനയിച്ചതോടെയാണ് കൃഷ്ണ റെഡ്ഡി സിനിമാരംഗത്ത് പേരെടുക്കുന്നത്.
 
ഇരുവരും പിരിഞ്ഞുതാമസിക്കാന്‍ തീരുമാനിച്ച ശേഷം ഉണ്ടാക്കിയ കരാര്‍ പ്രകാരം ഹരിത, കൃഷ്ണ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജനുവരി 13ന് ഹരിത അവധിക്കാലം ചെലവഴിക്കാനായി യാത്ര പോയ സമയത്ത് കൃഷ്ണ റെഡ്ഡിയും സഹോദരിയും ഫ്ലാറ്റില്‍ കടന്നുകയറി വിലപിടിച്ച സാധനങ്ങള്‍ മോഷ്ടിച്ചു എന്നാണ് പരാതി. സിസിടിവി ക്യാമറകളും മറ്റ് വിലപിടിച്ച സാധനങ്ങളും കടത്തിക്കൊണ്ടുപോയി എന്നാണ് പരാതിയില്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറാം തമ്പുരാന്റെ ഉണ്ണിമായ ആയി അനുശ്രീ! - വീഡിയോ വൈറൽ