നയൻതാരയെ അപമാനിച്ച സംഭവം; വിഘ്നേഷ് ശിവയോട് മാപ്പ് പറഞ്ഞ് സിദ്ധാർത്ഥ് !
നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് പലർക്കും ഇഷ്ടമല്ല? - വിഘ്നേഷ് ശിവയോട് മാപ്പ് പറഞ്ഞ് സിദ്ധാർത്ഥ്
രാധ രാവിയിൽ നിന്നും നയൻതാര നേരിട്ടത് വളരെ ക്രൂരമായ വാക്കുകൾ ആണ്. വ്യക്തി ജീവിതത്തിൽ എന്ത് തന്നെ ആയാലും അത് മറ്റൊരാൾക്ക് അപമാനിക്കാനുള്ള ഒന്നല്ലെന്ന് പ്രേക്ഷകരും സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവരും പറയുന്നു. എന്നാൽ, ചുരുക്കം ചിലരെ ഒഴിച്ചാൽ അധികമാരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
സംഭവത്തിൽ ആദ്യം പ്രതികരിച്ചത് നയൻതാരയുടെ കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവൻ ആണ്. രാധാരവിക്കെതിരെ സംസാരിച്ച വിഘ്നേഷിന് വ്യക്തിപരമായ അഭിപ്രായമാണ് സിദ്ധാർത്ഥ് നടത്തിയത്.
മീ വെളിപ്പെടുത്തല്‍ തരംഗമായ സമയത്ത് സിനിമാലോകം മൗനത്തിലായിരുന്നുവെന്നും വേണ്ടപ്പെട്ടവരെ ബാധിക്കുന്ന അവസരത്തില്‍ മാത്രം പ്രതികരിക്കുന്നത് കാപട്യവും ഭീരുത്വവുമാണെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
എന്നാൽ സോഷ്യൽ മീഡിയകളിൽ മൌനം പാലിച്ചു എന്ന് കരുതി മീ ടൂവിനെ പിന്തുണയ്ക്കുന്നില്ലെന്ന് കരുതരുതെന്ന് വിഘ്നേഷ് തിരിച്ച് മറുപടി നൽകി. ‘സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നടിയാണ് നയന്‍താര. സിനിമയിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തിനും അവര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മുന്നിട്ടിറങ്ങിയ നടിയാണ് നയന്‍താര. അതിന്റെ വ്യാപ്തി ട്വിറ്ററിനേക്കാള്‍ വലുതാണ്.‘
‘ഒരുപാട് സ്ത്രീകള്‍ക്ക് മാനസികമായും സാമ്പത്തികമായും പിന്തുണ അവര്‍ നല്‍കിയിട്ടുണ്ട്. ഒരുപാട് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ മുന്‍കൈ എടുത്തിട്ടുണ്ട്. അതില്‍ മീ ടൂ വിന് ഇരയായവരുമുണ്ട്. യഥാര്‍ഥ ലോകത്ത് അവര്‍ ഇത്ര കാര്യങ്ങള്‍ ചെയ്തിട്ടും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. അങ്ങനെ ചെയ്യാതിരിക്കുന്നതില്‍ അവര്‍ക്ക് അവരുടേതായ കാരണങ്ങള്‍ ഉണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ മൗനം പാലിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് അവരെ വിലയിരുത്തുന്നത് വേദനാജനകമായ കാര്യമാണ്‘- വിഘ്‌നേഷ് ശിവന്‍ കുറിച്ചു.
വ്യക്തമായ മറുപടി വിഘ്നേഷ് നൽകിയതോടെ തന്റെ ട്വീറ്റ് പിൻവലിക്കുകയാണെന്നും താൻ പറയാൻ ഉദ്ദേശിച്ച കാര്യം വ്യക്തമായി എഴുതാൻ തനിക്ക് കഴിഞ്ഞില്ലെന്നും വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ് സിദ്ധാർത്ഥ് ആ വിഷയം അവിറ്റെ അവസാനിപ്പിക്കുകയായിരുന്നു.