മമ്മൂക്കാ, നിങ്ങൾ വീണ്ടും വീണ്ടും കരയിപ്പിക്കുകയാണല്ലോ...
ഹൃദയം തൊടാൻ അമുധവനും മകളും സെപ്തംബർ 7ന്
Publish Date: Sat, 04 Aug 2018 (10:07 IST)
Updated Date: Sat, 04 Aug 2018 (14:40 IST)
മമ്മൂട്ടിയുടെ പേരൻപിന്റെ അന്‍പേ അന്‍പിന്‍ വീഡിയോ ഗാനത്തിന്റെ പ്രോമോ പുറത്തുവിട്ടു. സുമതി റാമിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്.
മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 7 നായിരിക്കും പേരന്‍പ് റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ്. ടാക്‌സി ഡ്രൈവറും സ്‌നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.
ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്.