പൃഥ്വിരാജ് ചിത്രം 'രണം' സെപ്‌തംബർ ആദ്യവാരം പ്രദർശനത്തിനെത്തും
പൃഥ്വിരാജ് ചിത്രം 'രണം' സെപ്‌തംബർ ആദ്യവാരം പ്രദർശനത്തിനെത്തും
Publish Date: Sat, 04 Aug 2018 (08:56 IST)
Updated Date: Sat, 04 Aug 2018 (08:58 IST)
പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ രണം സെപ്തംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തുമെന്ന് സംവിധായകന്‍ നിര്‍മ്മല്‍ സഹദേവൻ. ചിത്രത്തിന്റെ ട്രെയിലര്‍ ഓണത്തിന് റിലീസ് ചെയ്യുമെന്നും നിര്‍മ്മല്‍ വ്യക്തമാക്കി.
'ചിത്രീകരണം പൂര്‍ത്തിയായി, സെന്‍സറിംഗും കഴിഞ്ഞു. യു.എ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചത്. സെപ്തംബര്‍ ആദ്യവാരം ചിത്രം പ്രദര്‍ശനത്തിനെത്തും. രാജുവേട്ടന്റെ കൂടെയും മൈ സ്റ്റോറിയും അടുപ്പിച്ച് തിയേറ്ററിലെത്തിയതിനാലാണ് രണത്തിന്റെ റിലീസ് വൈകിയതെന്ന്' സംവിധായകൻ പറയുന്നു.
സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന രണം, ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് ‘രണ’ത്തിന്റേതും. ഇഷ തല്‍വാറാണ് രണത്തിലെ നായിക. റഹ്മാനും അശ്വിന്‍ കുമാറും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.