Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിമനോഹരമീ സിനിമ, ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പേരൻപും!

പേരൻപ്
, ബുധന്‍, 31 ഒക്‌ടോബര്‍ 2018 (08:52 IST)
അടുത്ത മാസം ഗോവയിൽ നടക്കുന്ന നാൽപ്പത്തി ഒൻപതാമത് ഇന്റർനാണൽ ഫിലിം ഫെസ്റ്റിവലിൽ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിൽ മമ്മൂട്ടി നായകനായ പേരൻപും പ്രദർശിപ്പിക്കും. തമിഴിൽ നിന്നും ആകെ നാല് സിനിമകളാണ് പ്രദർശിപ്പിക്കുക. അതിൽ ഒന്നാം സ്ഥാനത്ത് തന്നെ പേരൻപുണ്ട്.  
 
ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന പേരൻപ് അച്ഛൻ-മകൾ ബന്ധത്തിന്റെ കഥ പറയുന്ന ഒന്നാണ്. ഷാങ്ഹായ്, റോട്ടർഡാം തുടങ്ങിയ ലോക പ്രശസ്തങ്ങളായ അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച പേരൻപിന് നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റാൻ സാധിച്ചിരുന്നു. 
 
അഞ്ജലി, സുരാജ് വെഞ്ഞാറന്മൂട്, സിദ്ദിഖ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകർന്നിരിക്കുന്നത്. കണ്ടവരെല്ലാം അതിമനോഹരമായ സിനിമയെന്നാണ് പേരൻപിനെ വിശേഷിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയും അജിത്തും ഒന്നിക്കുന്നു, തലയുടെ പൊലീസ് ഗുരുവായി മെഗാസ്റ്റാര്‍ !