'ഞാൻ കൂടെ കിടന്നുകൊടുത്താൽ അവസരം നൽകാമെന്ന് അയാൾ അമ്മയോട് പറഞ്ഞു': സംവിധായകനെതിരെ പ്രമുഖ തമിഴ് താരം
'ഞാൻ കൂടെ കിടന്നുകൊടുത്താൽ അവസരം നൽകാമെന്ന് അയാൾ അമ്മയോട് പറഞ്ഞു': സംവിധായകനെതിരെ പ്രമുഖ തമിഴ് താരം
Publish Date: Tue, 30 Oct 2018 (11:41 IST)
Updated Date: Tue, 30 Oct 2018 (11:47 IST)
പ്രമുഖ സംവിധായകനെതിരെ മീ ടൂ ആരോപണവുമായി നടിയും തമിഴ് ബിഗ്ഗ് ബോസ് താരവുമായ യാഷിക ആനന്ദ്. സംവിധായകന്റെ പേര് വെളിപ്പെടുത്താതെയാണ് താരം ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ കൂടെ കിടക്കാൻ തയ്യാറായാൽ സിനിമയിൽ അവസരം നൽകാമെന്ന് ഒരു പ്രമുഖ സംവിധായകൻ പറഞ്ഞതായി നടി വെളിപ്പെടുത്തി.
ഇന്‍ഡസ്ട്രിയിലെ ഒരു പ്രമുഖ നടന്‍ സ്വന്തം അച്ഛനെപ്പോലെയാണ് ഈ സംവിധായകനെ കാണുന്നത്. സംവിധായകന്റെ പേര് പറയാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. ഓഡീഷന് വേണ്ടിയാണ് വേണ്ടി അയാളുടെ അടുത്തു ചെല്ലുകയും എന്നോട് പുറത്ത് കാത്തിരിക്കാൻ പറഞ്ഞ് എന്റെ അമ്മയെ അകത്തേക്ക് വിളിപ്പിച്ചു.
എനിക്ക് സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ഞാന്‍ അയാള്‍ക്കൊപ്പം കിടക്കാൻ തയ്യാറാകണമെന്നാണ് അയാള്‍ എന്റെ അമ്മയോട് പറഞ്ഞത്. അയാളെന്നെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ഒന്നും ചെയ്തില്ല. അയാളുടെ ലൈംഗിക താല്പര്യം തുറന്നു പറയുക മാത്രമാണ് ചെയ്തതെന്ന് യാഷിക പറയുന്നു. തമിഴില്‍ പുറത്തിറങ്ങിയ അഡള്‍ട് കോമഡി ഹൊറര്‍ ചിത്രം ഇരുട്ട് അറയില്‍ മുരട്ട് കുത്തിലെ നായികയാണ് യാഷിക.