Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ഇതിലിപ്പോ ഏതാ നമ്മടെ ടീച്ചർ? അമ്പരപ്പിച്ച് രേവതി- വൈറസിന്റെ കാസ്റ്റിങ്ങിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

വൈറസ്
, ശനി, 27 ഏപ്രില്‍ 2019 (12:22 IST)
സിനിമാ ആരാധകര്‍ ഏറെ നാളായി ആകാംഷയോടെ കാത്തിരുന്ന വൈറസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കേരളത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
 
വൈറസിന്റെ ട്രെയിലറില്‍ കാണിക്കുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയാണ്. ഇതില്‍ ഏറ്റവും സാമ്യം ഉള്ളത് രേവതി വേഷമിടുന്ന മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ വേഷമാണ്. ഇത്രയും സാമ്യത്തില്‍ എങ്ങനെ കാസ്റ്റിങ് സാധ്യമായതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉയര്‍ത്തുന്നത്.
 
ചിത്രത്തിലെ രേവതിയുടെ ലുക്ക് കണ്ട് യഥാര്‍ത്തില്‍ അമ്പരന്നെന്നും ഇത് യഥാര്‍ഥത്തില്‍ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ ടീച്ചര്‍ ആണോ അതോ രേവതി തന്നെ ആണോ എന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. കാസ്റ്റിങ് ബ്രില്യന്‍സ് എന്നും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കുഞ്ഞാലി മരയ്ക്കാർ‘ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ശബ്ദത്തിൽ, ഡയലോഗ് പ്രൊമോ വൈറലാകുന്നു; ഇതിൽ മികച്ചതാര്?