രജനിക്കും പണികിട്ടി, 'പേട്ട'യുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ
രജനിക്കും പണികിട്ടി, 'പേട്ട'യുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'പേട്ട'യ്‌ക്കും പണികൊടുത്ത് തമിഴ് റോക്കേഴ്‌സ്. ഇന്ന് റിലീസായ ചിത്രത്തിന്റെ എച്ച് ഡി പ്രിന്റാണ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ഉച്ചയ്ക്കു രണ്ടോടെയാണ് സൈറ്റില്‍ ചിത്രം അപ്‌ലോഡ് ചെയ്യപ്പെട്ടത്.
ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ചിത്രം സൈറ്റില്‍ നിന്നും നീക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
രജനി പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജ് ആണ്. ചിത്രത്തില്‍ കാളിയെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. കാര്‍ത്തിക് തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ്.