സ്‌റ്റൈൽ മന്നൻ മിന്നിക്കും, രാജമൗലിയും രജനിയും ഒന്നിക്കുന്നു?
സ്‌റ്റൈൽ മന്നൻ മിന്നിക്കും, രാജമൗലിയും രജനിയും ഒന്നിക്കുന്നു?
തമിഴ് നടൻ സൂപ്പർസ്‌റ്റാർ രജനീകാന്തിന് പോയ വർഷം മികച്ചതായിരുന്നു. അവസാനമായി പുറത്തിറങ്ങിയ 2.O റെക്കോർഡുകൾ എല്ലാം തകർത്ത് ഹിറ്റ് ലിസ്‌റ്റിൽ ഇടം നേടിയതാണ്. പുതുവർഷത്തിൽ രജനീകാന്തിന്റേതായി പുറത്തിറങ്ങാൽ പോകുന്ന ആദ്യ ചിത്രമആണ് പേട്ട.
ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. തൃഷയും സിമ്രാനും നായികമാരായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ. എന്നാൽ പുതുവർഷത്തിൽ രജനി മിന്നിക്കാൻ ഒരുങ്ങുകയാണ്. തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സ്വന്തം സംവിധായകന്‍ എസ്‌എസ് രാജ മൗലിയുടെ അടുത്ത ചിത്രത്തില്‍ രജനിയാണ് നായകനായെത്തുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ബാഹുബലിയ്ക്ക് ശേഷം ജൂനിയര്‍ എന്‍ടി ആർ, രാം ചരണ്‍ തേജ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് രാജമൗലി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. എന്നാൽ രജനീകാന്തിന്റെ ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.