മമ്മൂട്ടി-പിഷാരടി കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് കിടിലൻ സർപ്രൈസ്!
മമ്മൂട്ടി-പിഷാരടി കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് കിടിലൻ സർപ്രൈസ്!
പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വാര്‍ത്തകള്‍ സത്യമാണെന്ന് പിഷാരടി തന്നെ പറയുകയും ചെയ്‌തിരുന്നു. തന്റെ കൈയിലുള്ള സ്‌റ്റോറിക്ക് ജീവന്‍ പകരാന്‍ മമ്മൂട്ടിയ്ക്ക് കഴിയുമെന്നും ചിത്രത്തിന്റെ കൂടുതൽ കാര്യങ്ങൾ ഒന്നുംതന്നെ തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു പിഷാരടി അന്ന് പറഞ്ഞത്.
മലയാളത്തിൽ ആദ്യമായി ഒരു സിനിമയുടെ അനൗൻസമെന്റ് വീഡിയോ എന്ന ആശയം പഞ്ചവർണതത്തയിലൂടെ പിഷാരടി പ്രേക്ഷകരിലേക്ക് പങ്കുവെച്ചത് കഴിഞ്ഞ വർഷം സെപ്‌തംബർ 30ന് ആയിരുന്നു.അതുകൊണ്ടുതന്നെയാണ് ഇന്നലെ താരം പ്രേക്ഷകരിലേക്ക് മറ്റൊരു സർപ്രൈസുമായെത്തിയത്. പുതിയ ചിത്രത്തിന്റെ രചന പുരോഗമിക്കുന്നുവെന്നും ബാക്കി വിവരങ്ങൾ നവംബർ ഒന്ന് കേരളപ്പിറവിക്ക് നിങ്ങളുമൊത്ത് പങ്കുവെയ്‌ക്കുമെന്നും പിഷാരടി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു.
നായകനായെത്തുന്നത് മലയാളത്തിന്റെ മെഗാസ്‌റ്റാർ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ഒരുമാസം കൂടി വെയ്‌റ്റ് ചെയ്യേണ്ടിവരും. മമ്മൂട്ടി-പിഷാരടി കൂട്ടുകെട്ടിലുള്ള ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുക തന്നെയാണ്.
പിഷാരടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
മലയാളത്തിൽ ആദ്യമായി ഒരു സിനിമയുടെ അനൗൻസമെന്റ് വീഡിയോ എന്ന ആശയം പഞ്ചവർണതത്തയിലൂടെ നിങ്ങളുമായി പങ്കു വച്ചതു പോയവർഷം ഇതേ ദിവസം ആയിരുന്നു........... അതുകൊണ്ടു ഇന്നും ; ഒരു വിശേഷം പറയാം എന്നു കരുതി.......
സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ രചന പുരോഗമിക്കുന്നു ബാക്കി വിവരങ്ങൾ കേരളപ്പിറവി ദിനമായ നവംബർ 1 നു നിങ്ങളുമായി പങ്കുവയ്ക്കും... കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ.......