Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനക്കൂട്ടത്തിനിടയിലേക്ക് അല്ലു അര്‍ജുന്‍ എന്തിന് പോയി? ഒരാളെ കൊലയ്ക്ക് കൊടുത്തില്ലേ?; സ്ത്രീയുടെ മരണത്തിൽ നടനെതിരെ വന്‍ വിമര്‍ശനം

ജനക്കൂട്ടത്തിനിടയിലേക്ക് അല്ലു അര്‍ജുന്‍ എന്തിന് പോയി? ഒരാളെ കൊലയ്ക്ക് കൊടുത്തില്ലേ?; സ്ത്രീയുടെ മരണത്തിൽ നടനെതിരെ വന്‍ വിമര്‍ശനം

നിഹാരിക കെ എസ്

, വ്യാഴം, 5 ഡിസം‌ബര്‍ 2024 (18:38 IST)
പുഷ്പ 2 റിലീസ് വലിയൊരു ദുരന്തത്തിലേക്കാണ് വഴി തെളിച്ചത്. തിയേറ്ററില്‍ തിക്കും തിരക്ക് ഉണ്ടാവുകയും സ്ത്രീ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ വൻ പ്രതിഷേധം. വലിയ ആരാധകക്കൂട്ടത്തെ വകവയ്ക്കാതെ പുഷ്പ 2 കാണാനായി അല്ലു അര്‍ജുന്‍ എന്തിന് തിയേറ്ററില്‍ എത്തി എന്നാണ് ചോദ്യം. അല്ലു അർജുൻ എത്തിയതിനെ തുടർന്നാണ് സ്ഥലത്ത് സംഘര്‍ഷം ഉണ്ടായത്. ഇത്രയും വലിയ ആരാധകക്കൂട്ടം അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ അവിടേക്ക് പോയത് എന്തിനാണ് എന്നാണ് പലരും ചോദിക്കുന്നത്.
 
കുറച്ചു കൂടി പക്വതയോടെ ഈ സന്ദര്‍ഭം കൈകാര്യം ചെയ്യണമായിരുന്നു എന്നുള്ള അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നുണ്ട്. അല്ലു അർജുൻ അറിഞ്ഞൊ അറിയാതെയോ ഒരു സ്ത്രീയുടെ മരണത്തിന് കാരണമായെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് ആരാധകര്‍ക്കായി ഒരുക്കിയ പ്രത്യേക ഷോ കാണാന്‍ അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും രശ്മിക മന്ദാനയും എത്തിയത്.
 
രാത്രി 11ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയേറ്ററിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയേറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് അപകടത്തില്‍ കലാശിച്ചത്. 
 
ദില്‍സുഖ്‌നഗര്‍ സ്വദേശിനിയായ രേവതി (39) ആണ് സംഘര്‍ഷത്തില്‍ മരിച്ചത്. രേവതി, ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജ് (9), സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പമാണ് തിയേറ്ററിലെത്തിയത്. മക്കള്‍ക്കും ഭര്‍ത്താവിനും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മക്കൾ രണ്ട് പേരും ഐ.സി.യുവിൽ ചികിത്സയിലാണ്. സംഭവത്തിൽ അല്ലു അർജുൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റേപ്പ് അങ്ങനെ തന്നെ കാണിക്കണം, അത് കണ്ടാൽ ആളുകൾ പിടിക്കണമെന്ന് സാബുമോൻ