Publish Date: Mon, 22 Nov 2021 (14:03 IST)
Updated Date: Mon, 22 Nov 2021 (14:06 IST)
മലയാളികളുടെ ഇഷ്ട സിനിമകളിലെ നായികയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഈ നടിയെ മനസിലാകില്ലെങ്കിലും സിനിമകളുടെ പേര് പറഞ്ഞാല്‍ എല്ലാ മലയാളികളുടെയും മനസിലേക്ക് ഈ നടി ഓടിയെത്തും.
ടിവിയില്‍ വന്നാല്‍ മലയാളി ചാനല്‍ മാറ്റാതെ കാണുന്ന ചന്ദ്രലേഖ, മേഘം എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായിക പൂജ ബത്രയാണ് ഇത്. ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് പൂജ ബത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും താരം ബീച്ച് ഹോളിഡെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
ആരാണ് പൂജ ബത്ര
1976 ഒക്ടോബര്‍ 27 നാണ് പൂജ ബത്രയുടെ ജനനം. താരത്തിന് ഇപ്പോള്‍ 44 വയസ്സ് കഴിഞ്ഞു. എംബിഎയ്ക്ക് ശേഷമാണ് പൂജ മോഡലിങ് രംഗത്തേക്കും സിനിമാ രംഗത്തേക്കും എത്തുന്നത്. 1993 ല്‍ ഫെമിന മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ ആയി പൂജ തിരഞ്ഞെടുക്കപ്പെട്ടു. മിസ് ഏഷ്യാ പസഫിക് മത്സരത്തില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
1997 ല്‍ വീര്‍സാത്തിലൂടെയാണ് പൂജ ബോളിവുഡില്‍ അരങ്ങേറിയത്. മികച്ചൊരു അത്ലറ്റ് കൂടിയായിരുന്നു താരം.
തൊണ്ണൂറുകളില്‍ സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറുമായി ബന്ധപ്പെട്ട് പൂജ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍, പിന്നീട് ഈ ബന്ധം തകരുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2002 ലാണ് പൂജയുടെ വിവാഹം. ഡോ.സോനു എസ്.അഹുല്‍വാലിയ ആയിരുന്നു വരന്‍. ഈ ബന്ധത്തിനു ഒന്‍പത് വര്‍ഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.