മലയാളത്തില്‍ ഇറങ്ങുന്ന പുതിയ സിനിമകള്‍ ആദ്യം തന്നെ കാണാന്‍ ശ്രമിക്കാറുണ്ട് സംവിധായകന്‍ സലാം ബാപ്പു. താന്‍ കാണുന്ന സിനിമകളെ കുറിച്ച് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതാറുമുണ്ട്. ഒടുവിലായി കണ്ട പൂക്കാലം എന്ന സിനിമയെക്കുറിച്ചും നല്ലൊരു അഭിപ്രായമാണ് സംവിധായകന് പറയാനുള്ളത്.
സലാം ബാപ്പുവിന്റെ വാക്കുകളിലേക്ക്
'പൂക്കാലം'. പൂ പ്രതീക്ഷിച്ചു പോയ എനിക്ക് ഒരു പൂക്കാലം സമ്മാനിച്ച മികച്ച സിനിമ. അഭിനയവും സംവിധാനവും അവതരണവും സമസ്ത മേഖലയും മികച്ചു നിന്നു, കുട്ടേട്ടനും (വിജയരാഘവന്‍) കെ പി എ സി ലീല ചേച്ചിയും മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നു, സംവിധായകന്‍ ഗണേഷ് രാജിനും നിര്‍മ്മാതാക്കളായ വിനോദ് ഷൊര്‍ണൂരിനും തോമസ് തിരുവല്ലക്കും ബിഗ് സല്യൂട്ട്, നന്ദി പൂക്കാലം ടീം, ഒരു നല്ല സിനിമ സമ്മാനിച്ചതിന്....