Webdunia - Bharat's app for daily news and videos

Install App

സീരിയല്‍ സെറ്റില്‍ നിന്ന് അമ്മയെ പിക്ക് ചെയ്യാന്‍ വന്ന ഇന്ദ്രന്‍ ഒരു ദിവസം പൂര്‍ണിമയെ കണ്ടു; ആ പ്രണയത്തിനു നിമിത്തമായത് മല്ലിക സുകുമാരന്‍, ഇന്ദ്രന്റെ ആദ്യ നോട്ടം ഇപ്പോഴും ഓര്‍മയുണ്ടെന്ന് പൂര്‍ണിമ

Webdunia
ചൊവ്വ, 9 നവം‌ബര്‍ 2021 (12:23 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. ഗാഢമായ പ്രണയത്തിനൊടുവില്‍ ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹം കഴിച്ചത്. ആ പ്രണയത്തിനു നിമിത്തമായത് ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരനും ! 
 
കെ.കെ.രാജീവ് സംവിധാനം ചെയ്ത 'പെയ്‌തൊഴിയാതെ' എന്ന സീരിയലില്‍ മല്ലിക സുകുമാരനും പൂര്‍ണിമയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സുകുമാരന്റെ മരണശേഷം ചെറിയൊരു ഇടവേളയെടുത്താണ് മല്ലിക വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത്. സീരിയല്‍ സെറ്റിലേക്ക് ഇന്ദ്രജിത്തോ പൃഥ്വിരാജോ ആയിരിക്കും അമ്മ മല്ലികയെ ദിവസവും കൊണ്ടുവരുന്നതും തിരിച്ച് കൊണ്ടുപോകുന്നതും. ഇരുവരും മാറിമാറി എത്തിയാണ് തന്നെ പിക്ക് ചെയ്യാറുള്ളതെന്ന് മല്ലിക ഓര്‍ക്കുന്നു. 
 
അങ്ങനെയൊരു ദിവസം സീരിയല്‍ സെറ്റില്‍ നിന്ന് മല്ലികയെ പിക്ക് ചെയ്യാന്‍ ഇന്ദ്രജിത്ത് എത്തി. പൂര്‍ണിമയെ ഇന്ദ്രജിത്ത് കാണുന്നതും പരിചയപ്പെടുന്നതും ആ ദിവസമാണ്. 'എന്റെ മകന്‍ ഇന്ദ്രനാണ്' എന്നു പറഞ്ഞ് മല്ലിക അന്ന് പൂര്‍ണിമയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു. ഇന്ദ്രജിത്ത് തന്നെ അടിമുടി സൂക്ഷ്മമായി നോക്കി ചിരിച്ചുവെന്ന് പൂര്‍ണിമ പറയുന്നു. ആദ്യ കണ്ടുമുട്ടലില്‍ ഇന്ദ്രനോട് താന്‍ അധികമൊന്നും സംസാരിച്ചില്ലെന്നും എന്നാല്‍ പിന്നീട് ആ സൗഹൃദം വളര്‍ന്ന് പ്രണയമാകുകയായിരുന്നെന്നും പൂര്‍ണിമ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇന്ദ്രനും പൂര്‍ണിമയും ജീവിതത്തില്‍ ഒന്നിക്കാന്‍ നിമിത്തമായത് താനാണെന്ന് മല്ലിക സുകുമാരനും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments