Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊറിഞ്ചു മറിയം ജോസ് ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ; ആകാംക്ഷയോടെ ആരാധകർ

ഒരിടവേളയ്ക്കുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Porinju mariam jose
, ശനി, 20 ജൂലൈ 2019 (15:03 IST)
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പൊറിഞ്ചു മറിയം ജോസ് ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തും.
 
ചാന്ത് വി ക്രീയേഷന്റെ ബാനറിലാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ഒരിടവേളയ്ക്കുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
 
റെജിമോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും.
 
ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കിയിരിക്കുന്നത് രാജശേഖറും, സുപ്രീം സുന്ദറുമാണ്. ചിത്രത്തിന്റെ കൊറിയോഗ്രാഫി പ്രസന്ന സുജിത്താണ്. പി.ആര്‍.ഒ – വാഴൂര്‍ജോസ , എ സ് ദിനേശ്, ആതിര ദില്‍ജിത്ത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ പാട്ടിന് ഡാൻസ് കളി'; ഹിറ്റായി 'അമ്പിളി' ടീസറിലെ സൗബിന്റെ നൃത്തം !