സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ത്രിതല സുരക്ഷ ഏർപ്പെടുത്തി
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ത്രിതല സുരക്ഷ ഏർപ്പെടുത്തി
നാളെ ലോകം മുഴുവൻ സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയുടെ പൂർണ്ണ നിയന്ത്രണം സൈന്യം എറ്റെടുത്തു.
അതേസമയം, സുരക്ഷ ശക്തമാക്കിയതിനിടെയാണ് പാര്‍ലമെന്റിന് സമീപം ജെഎൻയു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിനു നേരെ വധശ്രമമുണ്ടായത്. വലിയ സുരക്ഷാവീഴ്ചയാണു സംഭവിച്ചതെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തി. ഇതിനുപുറമെ
രണ്ടു ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹിയിലേക്കു കടന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.ഈ സാഹചര്യത്തിൽ ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മെട്രോ സ്റ്റേഷൻ, വിമാനത്താവളങ്ങൾ, സൈനിക ക്യാംപുകള്‍ എന്നിവിടങ്ങളില്‍ സൈന്യത്തിന്റെ കാവലിനുപുറമെ ആകാശനിരീക്ഷണവും ഏര്‍പ്പെടുത്തി.
പ്രധാന റോഡുകളില്‍ ബുധനാഴ്ച വൈകീട്ടുവരെ ഓരോ പത്തു മിനുട്ടിലും സൈന്യത്തിന്‍റെ പട്രോളിങ് നടക്കും. അസം പൗരത്വ റജിസ്റ്റര്‍ വിവാദം കത്തിനില്‍ക്കെ ബംഗ്ലദേശ് അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ സംസ്ഥാന പൊലീസിനൊപ്പം സൈന്യവും സുരക്ഷയൊരുക്കും.