Webdunia - Bharat's app for daily news and videos

Install App

'മറന്നെന്നു കരുതുന്ന പല കാര്യങ്ങളും മമ്മൂക്ക ഓർത്തുവയ്‌ക്കും, അവസാനം ആത്‌മകഥയിൽ വരെ എത്തി'

'മറന്നെന്നു കരുതുന്ന പല കാര്യങ്ങളും മമ്മൂക്ക ഓർത്തുവയ്‌ക്കും, അവസാനം ആത്‌മകഥയിൽ വരെ എത്തി'

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (10:23 IST)
നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്‌ത നടിയാണ് പോളി വിൽസൺ. അഭിനയ മികവിലൂടെ പ്രേക്ഷകരെ സൃഷ്‌ടിച്ച നടി എന്നും നമുക്ക് പറയാനാകും. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളിലൂടെ ജീവിച്ച് കാണിക്കുന്ന നടി. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ഈ അഭിനേത്രിയായിരുന്നു. 
 
ഇപ്പോൾ പോളി പറയുന്ന ഓർമ്മ മമ്മൂട്ടിയെക്കുറിച്ചാണ്. അവാർഡ് ലഭിച്ചതിൽ സിനിമാ ലോകം ഒന്നടങ്കം അഭിനന്ദനവുമായി പോളിയെ വിളിച്ചിരുന്നു. എന്നാൽ മലയാളത്തിന്റെ മെഗാസ്‌റ്റാർ തന്നെ വിളിക്കുകയും ഇനി സ്‌റ്റൈലിഷായി നടക്കണമെന്നും പറഞ്ഞുഅതായി പോളി പറയുന്നു. മമ്മൂട്ടി നായകനായ അണ്ണൻ തമ്പിയിലൂടെയാണ് പോളിയുടെ സിനിമാ ലോകത്തിലേക്കുള്ള അരങ്ങേറ്റം. ആദ്യം നാടകത്തിൽ അഭിനയിച്ചായിരുന്നു പോളി തുടങ്ങിയത്.
 
പോളിയുടെ കൂടെ നാടകത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടിയും ഒരിക്കൽ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിക്കൊപ്പം നാടകത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ ഒരുമിച്ചതിനെക്കുറിച്ചുമൊക്കെ പോളി തുറന്നുപറഞ്ഞിരുന്നു. ഹാപ്പിനെസ്സ് പ്രൊജക്ടില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലായിരുന്നു അവര്‍ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.
 
പോളിയോടൊപ്പം നാടകത്തിൽ അഭിനയിക്കുമ്പോൾ നീണ്ട് മെലിഞ്ഞ ഒരു ചെക്കനായിരുന്നു മമ്മൂട്ടി. വല്ലാതെ മെലിഞ്ഞ് കഴുത്തിലെ കുഴിയൊക്കെ ശരിക്കും കാണാവുന്ന തരത്തിലായിരുന്നു. അന്നത്തെ ആ നടനാണ് പിന്നീട് പത്മശ്രീയൊക്കെ നേടുന്നതെന്ന് നമ്മള്‍ അന്ന് ഓര്‍ത്തില്ലല്ലോ, കാലമിത്ര കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിനൊപ്പമാണല്ലോ അന്ന് താന്‍ പ്രവര്‍ത്തിച്ചതെന്നോര്‍ത്തതെന്നും പോളി പറയുന്നു.
 
സബര്‍മതി എന്ന നാടകത്തില്‍ അഭിനയിച്ച പോളി എന്ന നടിയെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ആത്മകഥയിലും തന്നെക്കുറിച്ച് അദ്ദേഹം എഴുതുകയും ഞങ്ങള്‍ അഭിനയിച്ച നാടകമെന്ന് പറഞ്ഞ് ഫോട്ടോ നൽകുകയും ചെയ്‌തിരുന്നു. തന്റെ കൈയിൽ ഉണ്ടായിരുന്ന ഫോട്ടോ നഷ്‌ടപ്പെട്ടിരുന്നെങ്കിലും അത് മമ്മൂക്കയുടെ കൈയിൽ ഉണ്ടെന്നറിഞ്ഞത് കൂടുതൽ സന്തോഷത്തിലാക്കി. ഇന്നും അദ്ദേഹം അതേക്കുറിച്ച് ഓര്‍ക്കുന്നുണ്ടെന്നറിഞ്ഞതില്‍ അഭിമാനമുണ്ട്. എന്റെ ആത്മകഥ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments