പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് രാജ ഡീലക്‌സ്. മാളവിക മോഹനന്‍ നായികയായി എത്തുന്നു എന്നതാണ് പുതിയ വിവരം. മാരുതി സംവിധാനം ചെയ്യുന്ന സിനിമയൊരു ത്രില്ലറാണ്.
പ്രഭാസ് ടീമിനൊപ്പം ചേരുന്നതേള്ളൂ.കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ റിലീസിനായി കാത്തിരിക്കുകയാണ് പ്രഭാസ്.
ഒടുവില്‍ പുറത്തിറങ്ങിയ രാധേശ്യാമിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. സലാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. സിനിമയില്‍ പൃഥ്വിരാജാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്നാണ് കേള്‍ക്കുന്നത്.