Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൺകുട്ടികൾക്ക് ഏതാണ് 'അസമയം'?

മാസ്സിനെ കൊണ്ട് അങ്ങനെ ചോദിപ്പിക്കുന്നത് ചില്ലറ കാര്യമല്ല...

പെൺകുട്ടികൾക്ക് ഏതാണ് 'അസമയം'?
, തിങ്കള്‍, 5 ഫെബ്രുവരി 2018 (09:24 IST)
നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ തിയെറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു കൂട്ടം പുതുമുഖങ്ങളെ അണി നിരത്തി പുതുമുഖങ്ങൾ തന്നെ ഒരുക്കിയ ഈ അടിപൊളി ക്യാമ്പസ് എന്റെർറ്റൈനെർ ആണ് ചിത്രം. പക്ഷേ, ഈ ചിത്രത്തിന് സമൂഹത്തോട് ചിലതെല്ലാം പറയാനുണ്ട്. 
 
പെൺകുട്ടിക്ക്‌ ഏതാണ് അസമയം എന്നത്‌ മാസ്സിനെ കൊണ്ട്‌ ചോദിപ്പിക്കുന്നത്‌ ചില്ലറ കാര്യമല്ലെന്ന് കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ തന്റെ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. 
 
പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
'ക്വീൻ' കണ്ടു. വണീജ്യസിനിമയുടെ സാധ്യതകൾക്കനുസരിച്ച്‌ പക്കേജ്‌ ചെയ്ത ന്യൂജെൻ സിനിമ. എന്നാൽ ഓൾഡ്‌ ജെൻ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ.
 
പണ്ട്‌ കോഴിക്കോട്‌ ലോ കോളജ്‌ വിദ്യാർത്ഥിനികൾ അവരുടെ ഹോസ്റ്റൽ പൂട്ടുന്ന സമയം കുറച്ചൂടെ നീട്ടിക്കിട്ടണം, അതുവരെ അവർ പ്രക്ഷോഭം നടത്തും എന്നൊക്കെ പറഞ്ഞ്‌ കാണാൻ വന്നത്‌ ഓർക്കുന്നു. വിക്ഷുബ്ധരായിരുന്നു അവർ. ഞാനാ തരുണീമണികളോട്‌‌ മെൻസ്‌ ഹോസ്റ്റലിലെ ടൈമിംഗ്‌ ചോദിച്ചു. അവർക്ക്‌‌ അങ്ങനൊന്നും ഇല്ലത്രെ. ശ്ശെടാ...എന്നാപ്പിന്നെ നിങ്ങളും അതല്ലേ ആവശ്യപ്പെടേണ്ടത്‌? ആർട്ടിക്കിൾ 14 വെച്ച്‌ പൊരുതൂ ഞാനുണ്ട്‌ കൂടെ എന്ന് വാക്കും. ഞാൻ നിയമ വിദ്യാർത്ഥി ആയിരുന്ന കാലത്തെ ലോ കോളജ്‌ വീമ്പുകളും പറഞ്ഞ്‌ അവരെ കൂടുതൽ പ്രകോപിപ്പിച്ച്‌ പറഞ്ഞ്‌ വിട്ടത്‌ ഓർക്കുന്നു. (നമ്മളെക്കൊണ്ട്‌ ഇത്രയൊക്കെയേ പറ്റൂ) പിന്നെന്തായോ എന്തോ.
 
പെൺകുട്ടിക്ക്‌ ഏതാണാ അസമയം എന്നത്‌ മാസ്സിനെ കൊണ്ട്‌ ചോദിപ്പിക്കുന്നത്‌ ചില്ലറ കാര്യമല്ല. ക്വീൻ അറിയറ പ്രവർത്തകർക്ക്‌ അഭിമാനിക്കാം.
 
സലിംകുമാറിന്റെ വക്കീൽ കഥാപാത്രം.
പുതുമുഖ ടീം.
പുതിയ സംവിധായകൻ.
ധൈര്യത്തോടെ ഈ പടം ചെയ്ത നിർമ്മാതാക്കൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി