Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രയാഗയുടെ തനിനിറം പുറത്ത്!

ചിത്രീകരണത്തിനിടെ മേക്കപ്പ്മാനെ തല്ലാൻ ഓങ്ങി പ്രയാഗ മാർട്ടിൻ?!

പ്രയാഗയുടെ തനിനിറം പുറത്ത്!
, തിങ്കള്‍, 20 മാര്‍ച്ച് 2017 (19:24 IST)
സീനിയര്‍ താരങ്ങളെ ന്യൂജനറേഷൻ താരങ്ങൾ കണ്ടുപടിക്കേണ്ടതു തന്നെയാണ്. ഇപ്പോഴത്തെ താരങ്ങൾക്ക് ബഹുമാനം കുറവാണെന്ന് ഒരു ശ്രുതി അടുത്തിടെയുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ നടി പ്രയാഗ മാർട്ടിനും ബഹുമാനക്കുറവിന്റെ കാര്യത്തിൽ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു.
 
പുതിയ ചിത്രത്തിന്റെ ച്രീത്രീകരണത്തിനിടെ താരം തന്റെ മേക്കപ്മാനെ തല്ലാൻ ഓങ്ങിയെന്നാണ് പുതിയ വാർത്ത. ഫേഷ്യല്‍ ചെയ്തതില്‍ കളര്‍ കൂടിപ്പോയെന്നും കുറയ്ക്കണമെന്നും നിര്‍ദേശിച്ചത് ചിത്രത്തിന്റെ സംവിധായകനാണ്. കളര്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടയിലാണ് നടി പരസ്യമായി മേക്കപ്പ് മാനെ തെറി വിളിച്ചത്. കൈ വെയ്ക്കാനും ശ്രമിച്ചിരുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
 
സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരോടും വളരെയധികം വിനയത്തോടെയാണ് സീനിയര്‍ താരങ്ങള്‍ പെരുമാറുന്നതെന്ന് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്. നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ പ്രയാഗ. സംഭവം വന്‍ വിവാദമായെന്നാ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുമ്മാതല്ല ഗ്രേറ്റ് ഫാദറിന് ഇത്ര വരവേൽപ്പ്! ഇത് അതിശയം തന്നെ!