സച്ചിനും റീനുവും ഇനി ഒന്നിക്കില്ലെ?, ‘പ്രേമലു 2’ ഉപേക്ഷിച്ചതായി റിപ്പോർട്ട്
പ്രേമലുവിന്റെ രണ്ടാം ഭാഗമായ പ്രേമലു 2 ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.
Publish Date: Wed, 04 Feb 2026 (12:02 IST)
Updated Date: Wed, 04 Feb 2026 (12:03 IST)
മലയാളി സിനിമാ ആരാധകര്‍ ആകാംക്ഷയോടെ കാാത്തിരുന്ന റൊമാന്റിക് കോമഡി ചിത്രമായ പ്രേമലുവിന്റെ രണ്ടാം ഭാഗമായ പ്രേമലു 2 ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. തിരക്കഥയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണ് സിനിമ ഉപേക്ഷിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ റിപ്പോര്‍ട്ടുകളോട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഏകദേശം 12.5 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച പ്രേമലു 2024ല്‍ മലയാള ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത സിനിമയായിരുന്നു. കേരളത്തിന് പുറത്തും വലിയ വിജയമായി മാറിയ സിനിമ ആഗോള ബോക്‌സോഫീസില്‍ നിന്ന് 135 കോടി രൂപ കളക്റ്റ് ചെയ്തിരുന്നു. ലളിതമായ പ്രണയകഥയും യുവത്വത്തിന്റെ പള്‍സ് അറിഞ്ഞുകൊണ്ടുള്ള അവതരണവുമാണ് സിനിമയെ വലിയ വിജയമാക്കി മാറ്റിയത്. നസ്ലീന്‍, മമിത ബൈജു എന്നിവര്‍ക്കൊപ്പം അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അല്‍താഫ് സലീം തുടങ്ങിയവരായിരുന്നു സിനിമയിലെ അഭിനേതാക്കള്‍. സിനിമ വമ്പന്‍ വിജയമായതോടെ സിനിമയുടെ വിജയാഘോഷ ചടങ്ങില്‍ വെച്ചാണ് പ്രേമലു 2 ഔദ്യോഗികമായി പ്രഖ്യാപിച്ചത്.