നസ്ലന്‍, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത 'പ്രേമലു' ഫെബ്രുവരി 9 വെള്ളിയാഴ്ച ബിഗ് സ്‌ക്രീനുകളില്‍ എത്തി.
മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. കേരളത്തില്‍ ചിത്രത്തിന് രണ്ടാം ദിവസം 41 അധിക സ്‌ക്രീനുകള്‍ ലഭിച്ചു.
ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് 'പ്രേമലു'. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.