താരപുത്രിയായ ദിയ കൃഷ്ണ അശ്വിന്‍ ഗണേഷും പ്രണയത്തിലാണ്. പ്രണയകാല വിശേഷങ്ങള്‍ ഓരോന്നായി ഇരുവരും പങ്കുവയ്ക്കാറുണ്ട്. തന്നെ മനസ്സുതുറന്ന് സ്‌നേഹിക്കുന്ന വ്യക്തിയാണ് അശ്വിന്‍ ഗണേഷ് എന്ന് ദിയ കൃഷ്ണ പറഞ്ഞിട്ടുണ്ട്.ദിയകൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിന്റെ വീട് സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ചിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളാണ് അശ്വിന്‍ ഗണേഷ്. എന്നാല്‍ നന്നായി പഠിച്ച് സ്വന്തം പ്രയത്‌നത്തിലാല്‍ നല്ലൊരു ജോലി വാങ്ങിയ ആളാണ് അശ്വിന്‍.
അശ്വിന് ദിയയോട് തോന്നിയ സ്‌നേഹം തുറന്നു പറയുകയായിരുന്നു. അടുത്തിടെ ദിയയെ പ്രൊപ്പോസല്‍ ചെയ്യുന്ന അശ്വിന്റെ വീഡിയോ വൈറലായി മാറിയിരുന്നു.
പ്രൊപോസല്‍ മോതിരം ആരാധകരെ കാണിച്ചിരിക്കുകയാണ് ദിയ.
മോതിരവിരലില്‍ അണിഞ്ഞ മോതിരത്തില്‍
തിളക്കമുള്ള വെള്ളാരങ്കല്ലുപോലുള്ള ഒരു കാര്യമുണ്ട്.അത് വജ്രമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.അശ്വിന്‍ ഗണേഷ് തന്നെയാണ് ചിത്രം പകര്‍ത്തിയത്.