Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുഷ്‌ക ഷെട്ടിയുടെ തിരിച്ചുവരവ്,'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'ട്രെയിലര്‍ ഇന്നെത്തും

അനുഷ്‌ക ഷെട്ടിയുടെ തിരിച്ചുവരവ്,'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'ട്രെയിലര്‍ ഇന്നെത്തും

കെ ആര്‍ അനൂപ്

, തിങ്കള്‍, 21 ഓഗസ്റ്റ് 2023 (11:18 IST)
അനുഷ്‌ക ഷെട്ടി വലിയൊരു തിരിച്ചു വരവിന്റെ പാതയിലാണ്. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയാണ് താരം. ഷെഫായി നടി വേഷമിടും.മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം 6:30ന് പുറത്തുവരുമെന്ന് നടി അറിയിച്ചു.കണ്ണുകള്‍ നനയാതെ തിയേറ്ററുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവില്ലെന്ന് അനുഷ്‌ക ഷെട്ടി പറഞ്ഞു. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഘടകങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടാകും. സെപ്റ്റംബര്‍ ഏഴിനാണ് റിലീസ്.
 
നവീന്‍ പൊലിഷെട്ടി നായകനായ ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് നിര്‍മ്മിക്കുന്നത്.യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
നിശബ്ദം എന്ന സിനിമയിലാണ് നടിയെ ഒടുവില്‍ ആയി കണ്ടത്.ഹേമന്ത് മധുകര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാക്ഷി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സിനിമയിലെ അഭിനയത്തിന് നടിക്ക് ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി റിലീസിനായുള്ള കാത്തിരിപ്പ്,'ഗരുഡന്‍' ചിത്രീകരണം പൂര്‍ത്തിയായി