Select Your Language

Notifications

webdunia
webdunia
webdunia
webdunia

Prince and Family: ഹിറ്റടിക്കാൻ ദിലീപ്, 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' റിലീസ് തീയതി പുറത്ത്!

ഇത് പൂർണമായും ഒരു കുടുംബ ചിത്രമാണ് എന്നാണ് അണിയറക്കാർ പറയുന്നത്.

Prince and Family release date

നിഹാരിക കെ.എസ്

, ചൊവ്വ, 8 ഏപ്രില്‍ 2025 (08:31 IST)
ദിലീപിന്റെ 150-ാമത് ചിതമായ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9 ന് തിയേറ്ററുകളിലെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇത് പൂർണമായും ഒരു കുടുംബ ചിത്രമാണ് എന്നാണ് അണിയറക്കാർ പറയുന്നത്. 
 
ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും ജോസ്കുട്ടി ജേക്കബും ആണ് ദിലീപിന്റെ സഹോദരങ്ങളായി എത്തുന്നത്. ദിലീപ്-ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. തന്റെ 150-ാമത് ചിത്രം ഒരു കുടുംബചിത്രം ആയിരിക്കണമെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നുവെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
 
ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ചിരിയുടെ രാജാവ് തിരിച്ചുവരുന്നുവെന്ന് ആരാധകർ പറയുന്നു. അടുത്ത കാലത്ത് ദിലീപിന്റേതായി ഇറങ്ങിയ ചിത്രങ്ങൾ ഒന്നും വേണ്ട രീതിയിൽ തിയേറ്ററുകളിൽ ചലനം സൃഷ്ടിച്ചില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജ് എമ്പുരാനിൽ വിളിക്കുമെന്ന് പ്രതീക്ഷിച്ചുവെന്ന് ബാബു ആന്റണി