Prince and Family Social Media Review: വിന്റേജ് ഏറ്റില്ല, എങ്കിലും കണ്ടിരിക്കാം; ദിലീപ് ചിത്രത്തിനു സമ്മിശ്ര പ്രതികരണം
Prince and Family Social Media Review: കുടുംബപ്രേക്ഷകര്‍ക്ക് കുറച്ചെങ്കിലും ഇഷ്ടപ്പെടുമെന്നാണ് മറ്റു ചില പ്രതികരണങ്ങള്‍
Prince and Family Social Media Review
Prince and Family Social Media Review: ദിലീപിന്റെ കരിയറിലെ 150-ാം ചിത്രമായ 'പ്രിന്‍സ് ആന്റ് ഫാമിലി'ക്ക് സമ്മിശ്ര പ്രതികരണം. വിന്റേജ് ദിലീപിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിനിടെ സിനിമയുടെ ഗ്രാഫ് ശരാശരിയില്‍ ഒതുങ്ങിയെന്നാണ് മിക്ക പ്രേക്ഷകരുടെ പ്രതികരണം.
' വിന്റേജ് ദിലീപിനെ തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. ചില തമാശകളെല്ലാം വര്‍ക്കായി. എന്നാല്‍ സിനിമ മൊത്തത്തില്‍ എടുക്കുമ്പോള്‍ ശരാശരി നിലവാരം മാത്രമാണ്.' ഒരു പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
' ക്ലീഷേ കഥപറച്ചിലാണ് സിനിമയുടേത്. ആദ്യ പകുതിയിലെ ചില തമാശകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ആകെ ഫ്‌ളാറ്റായി പോയ തിരക്കഥ. എടുത്തുപറയത്തക്ക ഒന്നും സിനിമയില്‍ ഇല്ല.' മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം ഇങ്ങനെ.
കുടുംബപ്രേക്ഷകര്‍ക്ക് കുറച്ചെങ്കിലും ഇഷ്ടപ്പെടുമെന്നാണ് മറ്റു ചില പ്രതികരണങ്ങള്‍. തിയറ്ററില്‍ ഒരു നേരമ്പോക്കിനു വേണ്ടിയാണെങ്കില്‍ സാധാരണ ഫാമിലി ഓഡിയന്‍സിനു പടം ചിലപ്പോള്‍ ഇഷ്ടപ്പെട്ടേക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയും പ്രതിപട്ടികയില്‍ തുടരുകയും ചെയ്യുന്ന ദിലീപിനെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടെന്നും ചില പ്രേക്ഷകര്‍ വിമര്‍ശിക്കുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസ് ശരാശരി (2.5/5) റേറ്റിങ്ങാണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്. ലെന്‍സ്മാന്‍ റിവ്യു മോശം സിനിമയായും ദിലീപ് ചിത്രത്തെ റേറ്റ് ചെയ്തിട്ടുണ്ട്. അഞ്ചില്‍ മൂന്നാണ് ഒടിടി പ്ലേ നല്‍കിയിരിക്കുന്ന റേറ്റിങ്. ഫീല്‍ ഗുഡ് ചിത്രമെന്ന് മറ്റു ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ട്.