കാമുകി കെനിഷയ്‌ക്കൊപ്പം വിവാഹവേദിയില്‍ രവി മോഹന്‍! ആര്‍തി പറഞ്ഞത് സത്യം തന്നെയോ?
വേർപിരിയുന്നതായി രവി മോഹൻ പ്രഖ്യാപിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.
വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന നിർമ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിൽ തമിഴ് നടൻ രവി മോഹനും ഗായിക കെനിഷ ഫ്രാൻസിസും പങ്കെടുത്തത് ചർച്ചകൾക്ക് കാരണമായി. മുൻ ഭാര്യ ആരതിയിൽ നിന്ന് വേർപിരിയുന്നതായി രവി മോഹൻ പ്രഖ്യാപിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ വർഷം തങ്ങൾ സുഹൃത്തുക്കളായിരുന്നുവെന്ന് രവിയും കെനിഷയും പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ അവരുടെ വരവ് അവരുടെ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾക്ക് കാരണമായിട്ടുണ്ട്.
ഭാര്യ ആര്‍തിയുമായുള്ള വിവാഹമോചനവും, കെനിഷയുമായുള്ള സൗഹൃദവും ഇടക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. സെപ്റ്റംബറിലായിരുന്നു അദ്ദേഹം വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. തന്റെ അറിവില്ലാതെയാണ് അദ്ദേഹം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്നായിരുന്നു ആര്‍തിയുടെ പ്രതികരണം.
കെനിഷയുമായുള്ള ഗോവന്‍ യാത്രയില്‍ രവി അമിത വേഗതയിലാണ് ഡ്രൈവ് ചെയ്തതെന്നും, അതില്‍ ഇവര്‍ക്ക് ഫൈന്‍ വന്നിരുന്നുവെന്നും, ആ നോട്ടിഫിക്കേഷന്‍ തനിക്കാണ് ലഭിച്ചതെന്നും ആര്‍തി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കെനിഷയുമായുള്ള ബന്ധത്തെക്കുറിച്ച് ആര്‍തി ചോദിച്ച് തുടങ്ങിയതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
കെനിഷ തന്റെ അടുത്ത സുഹൃത്താണെന്നും, അവളെ പരിചയപ്പെട്ടതിന് ശേഷമാണ് സമാധാനം എന്താണെന്ന് അറിഞ്ഞതെന്നുമായിരുന്നു രവിയുടെ പ്രതികരണം. വിവാഹ ജീവിതത്തില്‍ രവി തൃപ്തനല്ലെന്നും, അത്ര നല്ല അനുഭവങ്ങളിലൂടെയല്ല അദ്ദേഹം കടന്നുപോവുന്നതെന്നും, പല കാര്യങ്ങളും തനിക്ക് നേരിട്ട് അറിയാമെന്നുമായിരുന്നു കെനിഷ പ്രതികരിച്ചത്. നിലവിൽ വിവാഹമോചന കേസിൽ വിധി വന്നിട്ടില്ല.