Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പൂക്കളര്‍ ഷര്‍ട്ട് ഇട്ട സംവിധായകന്‍'; പൃഥ്വിരാജിന്റെ പൂക്കളര്‍ ഷര്‍ട്ട് വൈറലാകുന്നു

പൃഥ്വിരാജ്
പൃഥ്വിരാജിന്റെ 'ബ്രോ ഡാഡി'യുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ലൊക്കേഷന്‍ വിശേഷങ്ങളെല്ലാം നടന്‍ പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ, ഷൂട്ടിനിടയിലെ ഒരു ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പൃഥ്വി.ഫ്‌ളോറല്‍ പ്രിന്റ് ഷര്‍ട്ട് അണിഞ്ഞ തന്റെ ഫോട്ടോയ്ക്ക് താഴെ ''പൂക്കളര്‍ ഷര്‍ട്ട് ഇട്ട സംവിധായകന്‍!,'' എന്നാണ് പൃഥ്വി ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നതും. രസകരമായ കമന്റുകളാണ് ആരാധകരുടെ ഭാഗത്തുനിന്നും വരുന്നത്.
 
ഡയറക്ടര്‍ പുഷ്പരാജ് എന്നാണ് ഒരാള്‍ ചിത്രത്തിന് താഴെ കുറിച്ചത്.ഓണം പ്രമാണിച്ചു എല്ലാവരും പൂക്കളുള്ള ഷര്‍ട്ടാണല്ലോ വേറൊരു ആരാധകന്റെ ചോദ്യം.
മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ വന്‍ താരനിര ബ്രോ ഡാഡിയിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫര്‍ തെലുങ്ക് റീമേക്ക് ചിത്രീകരണം ആരംഭിച്ചു ?