Publish Date: Fri, 13 Aug 2021 (13:04 IST)
Updated Date: Fri, 13 Aug 2021 (13:07 IST)
സെപ്റ്റംബര്‍ അഞ്ചിന് നടന്‍ ബാലയുടെ വിവാഹം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കേരളത്തില്‍ വെച്ചു തന്നെയാകും വിവാഹമെന്നും കേള്‍ക്കുന്നു. ഇപ്പോളിതാ നടന്‍ ബാല തന്നെ ഈ കാര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ്.
അണ്ണാത്തെ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം ലക്നൗവില്‍ ആണ് ഉള്ളത്.സന്തോഷ വാര്‍ത്ത ഉറപ്പായും ഉണ്ടാകും. ഷൂട്ടിങ് കഴിഞ്ഞാല്‍ വിവാഹം. വിശേഷങ്ങള്‍ വഴിയേ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ്സ് തുറന്നത്. അച്ഛന്റെ ആഗ്രഹപ്രകാരമാണ് നടന്‍ വിവാഹത്തിന് ഒരുങ്ങുന്നത് എന്നാണ് വിവരം. എട്ട് വര്‍ഷത്തോളമായി ബാച്ചിലര്‍ ലൈഫ് ആയിരുന്നു ബാല.