Webdunia - Bharat's app for daily news and videos

Install App

Empuraan Movie: 'ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാനെത്തുന്ന ഖുറേഷി അബ്‌റാമിന്റെ കഥ'; എമ്പുരാനെ കുറിച്ച് പൃഥ്വിരാജ്

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും.

നിഹാരിക കെ.എസ്
ചൊവ്വ, 18 ഫെബ്രുവരി 2025 (10:59 IST)
മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയെ കുറിച്ച് വളരെ കോൺഫിഡന്റ് ആണ് പൃഥ്വിരാജ് അടക്കമുള്ള ടീം. ഇപ്പോഴിതാ, സിനിമയെ കുറിച്ച് വലിയൊരു സൂചന നൽകിയിരിക്കുകയാണ് പൃഥ്വി.
 
ലൂസിഫർ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥയാണ് പറഞ്ഞതെങ്കിൽ എമ്പുരാൻ ഖുറേഷി അബ്‌റാം എന്നയാളുടെ ലോകത്തേക്ക് നിങ്ങളെ കൊണ്ടുപോകുന്ന സിനിമയാകും എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു  പ്രശ്നത്തിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാനായി വീണ്ടുമെത്തുന്ന ഖുറേഷി അബ്‌റാമിന്റെ കഥയാണ് സിനിമ പറയുന്നത് എന്നാണ് പൃഥ്വിയുടെ വെളിപ്പെടുത്തൽ.
 
'എമ്പുരാൻ ഒരു വേൾഡ് ബിൽഡിങ്ങിന്റെ സിനിമയാണ്. മറ്റൊരു പ്രശ്നത്തിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാനായി വീണ്ടുമെത്തുന്ന ഖുറേഷി അബ്‌റാമിന്റെ കഥയാണ് സിനിമ പറയുന്നത്', പൃഥ്വിരാജ് കൂട്ടിച്ചേർത്തു. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ കോളേജില്‍ വെച്ച് നടന്ന സിനിമയുടെ പ്രൊമോഷണൽ ഇവെന്റിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. 
 
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്റാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം, സ്കൂളിലെ മാനസിക പീഡനം മൂലമെന്ന് കുടുംബം, സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

സൂക്ഷിച്ചേ പറ്റു,അമേരിക്ക വരെ എത്തുന്ന ഭൂഖണ്ഡാന്തര മിസൈലിന്റെ നിര്‍മാണത്തിലാണ് പാകിസ്ഥാനെന്ന് റിപ്പോര്‍ട്ട്

തട്ടിക്കൊണ്ടു പോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ല; പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

Shashi Tharoor: മോദിയെ പ്രശംസിച്ചത് ബിജെപിയിൽ ചേരുമെന്ന സൂചനയല്ല, നിലപാട് വ്യക്തമാക്കി ശശി തരൂർ

അടുത്ത ലേഖനം
Show comments