സൂപ്പർസ്റ്റാർ രജനീകാന്തുമായും, വിക്രമുമായുമുള്ള അടുപ്പത്തെ കുറിച്ച് പൃഥ്വി പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ. താൻ ജീവിതത്തിൽ പരിചയപ്പെട്ട ഏറ്റവും സിംപിളായ മനുഷ്യൻ സൂര്യ ആണ് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ പൃഥ്വിരാജ്. സൂര്യയുമയുള്ള അടുപ്പത്തിന് കാരണം ജ്യോതികയാണ് എന്നും താരം പറയുന്നു.
വിക്രമിനോട് വലിയ അടുപ്പം ഉണ്ട് എങ്കിലും തമിഴിൽ വ്യക്തിപരമായി ഏറെ അടുപ്പമുള്ള താരം സൂര്യയാണ്. അതിന് കാരണം ജ്യോതികയാണ്. ജ്യോതികയുമൊത്ത് മൊഴി എന്ന സിനിമ ചെയ്യുന്ന കാലത്താണ് സൂര്യയുമായി ഏറെ അടുക്കുന്നത്. ചെന്നൈയിൽ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഇടക്കിടെ എന്നെ സിനിമ കാണാനൊക്കെ കൊണ്ടുപോയിട്ടുണ്ട്. ഞാൻ പരിചയപ്പെട്ടതിൽ വച്ച് ഏറ്റവും സിംപിളായ മനുഷ്യനും സൂര്യയാണ്. ലാലേട്ടന്റെ മറ്റൊരു വേർഷനാണ് സൂര്യ. ഭയങ്കര സിംപിൾ ഡൗൺ ടു എർത്ത്.
സൂര്യയുമൊത്ത് ഒരു രസാകരമായ സാംഭവവും ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് അത് ഓർമ്മയുണ്ടോ എന്ന് അറിയില്ല. ജ്യോതികയും സൂര്യയും പുതിയ വീട്ടിലേക്ക് താമസം മാറിയ ചടങ്ങിലായിരുന്നു അത്. ചടങ്ങിന് ശേഷം അതിഥികൾ എല്ലാം പോയ ശേഷം രാത്രി ഞാനും സൂര്യയും സംസാരിച്ച് ഇരിക്കുകയായിരുന്നു. ജ്യോതിക മുൻപ് ഓർഡർ ചെയ്ത ഒരു കേക്ക് അപ്പോഴാണ് വന്നത് സംസാരിച്ച് സംസാരിച്ച് ഞാനും സൂര്യയും ആ കേക്ക് മുഴുവൻ തിന്നു തീർത്തു. പൃഥ്വി പറഞ്ഞു.