ലാലേട്ടൻ തന്ന വിശ്വാസമാണത്. പന്ത്രണ്ട് മണിക്കൂറുകൊണ്ട് സംവിധായകനായ ആളാണ് ഞാൻ: പൃഥ്വി

Webdunia
വെള്ളി, 13 മാര്‍ച്ച് 2020 (17:35 IST)
നന്ദനം എന്ന സിനിമായിലൂടെ ഒരു പയ്യനായി മലയാളസിനിമയിൽ എത്തി തെന്നിന്ത്യയും കടന്ന് ബോളിവുഡിൽ വരെ മികച്ച സനിധ്യമറിയിച്ച് സുപ്പർ താരമായി വളർന്ന് മലയാളികളെ വിസ്മയിപ്പിച്ച താരമാണ് പൃഥ്വിരാജ്. ലൂസിഫർ എന്ന സിനിയിലൂടെ ഒരു മികച്ച സംവിധയകനാണ് താനെന്നും പൃഥ്വിരാജ് തെളിയിച്ചു. ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാനായുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. താനൊരു സംവിവിധായതിന് കാരണം മുരളി ഗോപിയാണ് എന്ന് വെളിപ്പെടുത്തിയിരികയാണ് പൃഥ്വി.  
 
ഒരു സംവിധായകനായതിന് പിന്നില്‍ മുരളി ഗോപിയാണ്. ഒന്നിച്ച്‌ അഭിനയിക്കുന്ന സമയത്താണ് വലിയൊരു സിനിമയുടെ കഥ മുരളി എന്നോട് പറയുന്നത്. രാജു ഇത് സംവിധാനം ചെയ്യുമോ എന്ന് മുരളി എന്നോട് ചോദിച്ചു. അന്ന് ഇത് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ നിര്‍മാതാവിനോടും നായകനോടുമൊക്കെ ഇക്കാര്യം പറഞ്ഞാല്‍ ഇതെന്ത് വട്ട് ചിന്ത ആണെന്ന് വിചാരിക്കുമോ എന്ന് കരുതിയിരുന്നു. അഭിനയതാവായ ഇവന്‍ സംവിധാനം ചെയ്താല്‍ ശരിയാവുമോ എന്ന് കരുതിയാലോ എന്ന ആശങ്കയും ഞാന്‍ മുരളിയോട് പറഞ്ഞിരുന്നു.
 
അന്ന് രാത്രി ഞാന്‍ അറിയാതെ മുരളി നിര്‍മാതാവായ ആന്റണി ചേട്ടനെ വിളിച്ച്‌ രാജു ഈ സിനിമ സംവിധാനം ചെയ്യും എന്താണ് അഭിപ്രായമെന്ന് ചോദിച്ചു. ഫോണില്‍ കൂടി അതിന് അദ്ദേഹം ഉത്തരം പറഞ്ഞില്ല അടുത്ത ദിവസം അദ്ദേഹം നേരിട്ട് വന്നു. അവിടുന്ന് ലാലേട്ടനെ നേരിട്ട് വിളിച്ച്‌ സംസാരിച്ചു. ലാലേട്ടന്‍ കുറച്ച്‌ നേരം മിണ്ടാതെ ഇരുന്നു 'ആ കുട്ടി അത് ചെയ്യുകയാണെങ്കില്‍ നമുക്ക് ഉടനെ ചെയ്യാമെന്നായിരുന്നു ലാലേട്ടന്റെ മറുപടി. 
 
അങ്ങനെ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ സംവിധായകനായ ആളാണ് ഞാന്‍. ലാലേട്ടന്‍ എനിക്ക് തന്ന ഒരു വിശ്വാസമുണ്ട്. മലയാള സിനിമയിലെ ഏറ്റവും വില കൂടിയ ഒന്ന് മോഹന്‍ലാല്‍ എന്ന നടന്റെ സമയമാണ്. ആ സമയം ഒരു പുതുമുഖ സംവിധായകനെ വിശ്വസിച്ച്‌ എനിക്ക് തന്നു. ലൂസിഫർ സംവിധാനം ചെയ്ത ശേഷമാണ് ഒരു നടൻ സംവിധായകനോട് എങ്ങനെയായിരിക്കണം എന്ന് എനിക്ക് മനസിലായത്. ലാലേട്ടന്‍ എനിക്ക് തന്ന വിശ്വാസവും സ്വാതന്ത്ര്യവുമായിരിക്കും ഞാന്‍ ഇനി എന്നെ വച്ച് സിനിമ എടുക്കുന്ന സംവിധായകർക്കും നൽകുക. പൃഥ്വി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments