Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജും മമ്മൂട്ടിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ വര്‍ക്കുകള്‍ അടുത്ത വര്‍ഷം ആരംഭിക്കും

Prithviraj and Mammootty put hands together for new film
, തിങ്കള്‍, 21 നവം‌ബര്‍ 2022 (11:34 IST)
ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജ് പുതിയൊരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്ത. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. 
 
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ വര്‍ക്കുകള്‍ അടുത്ത വര്‍ഷം ആരംഭിക്കും. എംപുരാന് ശേഷമായിരിക്കും മമ്മൂട്ടി ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുകയെന്നാണ് വിവരം. 
 
മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിക്കുന്നത് മുരളി ഗോപിയാണെന്നും വിവരമുണ്ട്. മമ്മൂട്ടി കമ്പനിയായിരിക്കും നിര്‍മാണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരികൊണ്ട് ശരീരം മറച്ച് ശ്രുതി മേനോന്‍; ബ്രാലെസ് ഫോട്ടോഷൂട്ടുമായി താരം