Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ടതും കേട്ടതുമല്ല ലൂസിഫർ; പൃഥ്വിരാജ് വെളിപ്പെടുത്തുന്നു

ഇതൊന്നുമല്ല ലൂസിഫർ എന്ന് പൃഥ്വിരാജ്

പൃഥ്വിരാജ്
, ശനി, 8 ഒക്‌ടോബര്‍ 2016 (14:22 IST)
പുലിമുരുകന് ശേഷം മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനെ കുറിച്ച് അനൗൺസ് ചെയ്തപ്പോൾ മുതൽ ആരാധകരും സോഷ്യൽ മീഡിയയും ചിത്രത്തെ ഏറ്റെടുത്തിരുന്നു. ചിത്രത്തെ കുറിച്ച് വിവിധ പോസ്റ്ററുകളും ചർച്ചകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു. എന്നാൽ, ഇതൊന്നുമല്ല യഥാർത്ഥ ലൂസിഫർ എന്ന് പൃഥ്വിരാജ് പറയുന്നു.
 
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 
നമസ്കാരം,
 
ഈ പോസ്റ്റ്, 'ലൂസിഫർ' എന്ന എന്റെ ആദ്യത്തെ സംവിധാന സംരംഭത്തെ കുറിച്ചാണ്. ആദ്യം തന്നെ ഒരായിരം നന്ദി! ഇതിനോടകം എനിക്ക് ലഭിച്ച സ്നേഹത്തിനും ഇങ്ങനെ ഒരു തീരുമാനത്തിന് നൽകിയ പ്രോഹത്സാഹനത്തിനും. നിങ്ങളുടെ ആവേശം തന്നെ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി! എന്നാൽ... 'ലൂസിഫർ' എന്ന സിനിമയുടെ ഇന്നേ വരെ ഇറങ്ങിയ "ഫസ്റ്റ് ലുക്കുകളും", "ട്രെയിലറുകളും", "മോഷൻ പോസ്റ്ററുകളും" ഒന്നും തന്നെ ആ സിനിമയുടെ യഥാർത്ഥ കഥയെയോ കഥാപാത്രത്തെയോ ആസ്പദം ആക്കി ഉള്ളതല്ല. അവ എല്ലാം തികച്ചും അണ്ണോഫിഷ്യൽ ആയ ആരാധക സൃഷ്ടികളാണ്. നിരുത്സാഹപ്പെടുത്തുക അല്ല..അവയിൽ പലതും കലാബോധവും മൂല്യവും ഉള്ളവയാണ്..പക്ഷെ എന്റെ സിനിമയുമായി ഒരു തരത്തിലും ബന്ധമുള്ളതല്ല എന്ന് മാത്രം! 'ലൂസിഫർ' ന്റെ പ്രാരംഭ ഘട്ട ചർച്ചകളിൽ ആണ് നമ്മൾ ഇപ്പോൾ. ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു ലാലേട്ടൻ എന്ന സൂപ്പർ സ്റ്റാറും മഹാനടനും അരങ്ങു വാഴുന്ന ആ സിനിമയുടെ സാക്ഷാത്കാരത്തിലേക്കു എത്താൻ. ഈ യാത്രയിൽ എന്നോടൊപ്പം നിങ്ങളും ഉണ്ടാവും എന്ന പ്രതീക്ഷയിൽ, 
 
- പ്രിത്വി!
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലിയും പുലികുട്ടിയും ചേർന്നാൽ കൊലമാസ്! വെറുതെ അല്ല മോഹൻലാൽ അങ്ങനെ പറഞ്ഞത്!