Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭയപ്പെടുത്തുന്ന ഒൻപത് രാത്രികളുമായി പൃഥ്വിരാജ്

ഭയപ്പെടുത്തുന്ന ഒൻപത് രാത്രികളുമായി പൃഥ്വിരാജ്
, ബുധന്‍, 9 ജനുവരി 2019 (14:07 IST)
ഭാഷയ്ക്കും സംസ്‌കാരത്തിനുമപ്പുറം പ്രേക്ഷകനോട് സംവദിക്കാൻ പുതിയ ചിത്രങ്ങൾക്കാകും. അത്തരം ചിത്രങ്ങളുടെ പണിപ്പുരയിലാണ് പൃഥ്വിരാജ്. തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിങ്ങിനെ കുറിച്ച് സംസാരിക്കാന്‍ നേരമായിരുന്നു താരം തന്റെ നിലപാട് അറിയിച്ചത്.
 
'100 ഡേയ്സ് ഓഫ് ലവിനു' ശേഷം ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ '9' അത്തരത്തില്‍ കാത്തിരിക്കുന്ന ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്തു. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. 
 
ചിത്രത്തിനെക്കുറിച്ച് മുന്‍പ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ശരിവച്ചുകൊണ്ടാണ് ട്രെയിലര്‍ പ്രേക്ഷകരിലേക്കെത്തിയത്. ഫെബ്രുവരി 7ന് ചിത്രം റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറ്റാന്വേഷണം വേണ്ട, ചില കള്ളത്തരങ്ങള്‍ മതി; മമ്മൂട്ടി അതിശയിപ്പിച്ചു!