Publish Date: Thu, 14 Nov 2024 (16:30 IST)
Updated Date: Thu, 14 Nov 2024 (15:33 IST)
പൃഥ്വിരാജിന്റെ വീഡിയോ എടുക്കാനെത്തിയവര്‍ക്ക് നേരെയുണ്ടായ സെക്യൂരിറ്റി ഗാര്‍ഡുകളുടെ പെരുമാറ്റത്തിൽ വിമർശനവുമായി സോഷ്യൽ മീഡിയ. ഗാർഡുകൾ ഇവർക്ക് നേരെ ടോര്‍ച്ചടിക്കുകയായിരുന്നു. വീഡിയോ എടുക്കാനെത്തിയവര്‍ക്ക് നേരെയാണ് ജീവനക്കാര്‍ ടോര്‍ച്ചടിച്ചത്. പൃഥ്വിരാജിന്റെ ജീവനക്കാര്‍ ചെയ്തത് ശരിയാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചയാക്കുന്നത്.
വിഷയത്തില്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ട്. ഹോളിവുഡില്‍ പോലും ഇല്ലാത്തത്ര സെക്യൂരിറ്റി സെറ്റപ്പ് എന്തിനാണെന്ന തരത്തിലും പ്രേക്ഷകര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റോണാള്‍ഡോ അടക്കമുള്ള പ്രമുഖ താരങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇങ്ങനെ ചെയ്യാറുണ്ട്. പൃഥ്വിരാജ് അത് കോപ്പിയടിക്കുകയാണ് ചെയ്തതെന്നാണ് വിലയിരുത്തൽ.
അതേസമയം, എമ്പുരാന്‍ എന്ന സിനിമയുടെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. അടുത്ത വര്‍ഷം മാര്‍ച്ച് 25ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
നിഹാരിക കെ എസ്
Publish Date: Thu, 14 Nov 2024 (16:30 IST)
Updated Date: Thu, 14 Nov 2024 (15:33 IST)